ഇരയാണെന്ന് അഭിനയിക്കുന്ന ആളുകളെ ഒഴിവാക്കി വിടൂ'; ബാലയ്ക്ക് അമൃതയുടെ മറുപടി

തനിക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയെന്നോണം അമൃത സുരേഷ് പങ്കുവെച്ച പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇത്തവണ അമൃത പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ടോക്‌സിക്കായ ആളുകളെ കുറിച്ചാണ് ‘എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രയേറെ നുണകള്‍ പറയാനും അത് പറഞ്ഞതില്‍ ഖേദം തോന്നാതെ പെരുമാറാനും സാധിക്കുന്നതെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല.’

‘സദാ നെഗറ്റിവിറ്റി പരുത്തന്നവര്‍, എപ്പോഴും വിമര്‍ശിച്ച് കൊണ്ടിരിക്കുന്നവര്‍, നിങ്ങളുടെ സമയം പാഴാക്കുന്നവര്‍, അസൂയാലുക്കളായിട്ടുള്ളവര്‍, ഇര താനാണെന്ന് അഭിനയിക്കുന്നവര്‍, നിരാശ മാത്രം നല്‍കുന്നവര്‍ ഇവരെയൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്’ എന്നാണ് അമൃത പുതിയ കുറിപ്പില്‍ പറയുന്നത്.

ശേഷം ഗോപി സുന്ദറിനെ ചുംബിക്കുന്ന ചിത്രവും അമൃത സുരേഷ് പങ്കുവെച്ചു. ബാലയുമായി വേര്‍പിരിഞ്ഞ അമൃത ഇപ്പോള്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പ്രണയത്തിലാണ്.

ബാലയുമൊത്തുള്ള ജീവിതം അവസാനിപ്പിച്ച ശേഷം അമൃത സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. മകള്‍ അമൃതയ്‌ക്കൊപ്പമാണ് കഴിയുന്നത്. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം ബാല കഴിഞ്ഞ വര്‍ഷം എലിസബത്തിനെ വിവാഹം ചെയ്തിരുന്നു.

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു