വിമർശനങ്ങൾക്കിടയിലും ജീവിതം ആഘോഷമാക്കി ​ഗോപി സുന്ദറും അമൃത സുരേഷും; പുതിയ ചിത്രങ്ങൾ

വിമർശനങ്ങൾക്കിടയിലും ജീവിതം ആഘോഷമാക്കി ​ഗോപി സുന്ദറും അമൃത സുരേഷും. ഇരുവരും ജീവിതത്തിൽ ഒരുമിച്ചു എന്ന വാർത്തകൾക്ക് ശേഷം ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡീയയിൽ ശ്രദ്ധ നേടുന്നത്. ഒരുപാട് യാത്രകൾ ചെയ്യാൻ ഇഷ്ടമാണെന്ന് അമൃത മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പിന്നാലെ അമൃത പങ്കുവെച്ച ചിത്രങ്ങളാണ് വെെറലായി മാറിയിട്ടുള്ളത്. ഹൈദരാബാദിലെ ചാർമിനാറിൻ്റെ മുമ്പിൽ ​ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ അമൃത പോസ്റ്റ് ചെയ്തിട്ടുള്ളത്. ഹൈദരാബാദിന്റെ മുഖമുദ്രയായ ചാർമിനാറിൻ്റെ സൗന്ദര്യത്തെയും ഉൾപ്പെടുത്തിയുള്ളതാണ് പുതിയ ചിത്രങ്ങൾ.

ഇതിനൊപ്പം പ്രകൃതി സുന്ദരമായ ഏലത്തോട്ടത്തിൽ നിന്നുളള ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്നും വിവാഹം കഴിഞ്ഞ സമയത്ത് ഗോപി സുന്ദർ പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിലൂടെ ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു തങ്ങൾ ഒന്നായ വിവരം അറിയിച്ചത്. ‘പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽ വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേയ്ക്ക്’ എന്ന് കുറിച്ച് കൊണ്ടായിരുന്നു ഒന്നായ വിവരം പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം അമൃത തൻ്റെ ഇൻസ്റ്റ​ഗ്രാമിലൂടെ ഒരു ചെറിയ പ്രൊമോ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിനൊപ്പം, തന്റെ ജീവിതത്തിൽ പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന ചില കാര്യങ്ങൾ ഉടനെ സംഭവിക്കാൻ പോവുകയാണെന്ന് അമൃത പറഞ്ഞിരുന്നു.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും