"എന്റെ സദാചാരക്കാരേ.. ദയവുചെയ്ത് മാറിനില്‍ക്കൂ… ഇത് നിങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല.."; പുതിയ സന്തോഷം ഉടനെന്ന് അമൃതയും ഗോപി സുന്ദറും; വീഡിയോ

ഗായിക അമൃത സുരേഷും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും പ്രണയത്തിലാണെന്ന വിവരം പുറത്തു വന്നതിന് പിന്നാലെ ഇരുവർക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ  നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. അതൊന്നും കാര്യമാക്കാതെ തങ്ങളുടെ ജീവിതവുമായി സന്തോഷത്തോടെ മുന്നോട്ടുപോകുകയാണ് ഇരുവരും.

ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഗാനത്തിന്റെ പ്രണയാതുരമായ വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ ​ഗോപി സുന്ദർ പങ്കുവച്ചിരിക്കുന്നത്.  ഞങ്ങളുടെ അഭ്യുദയകാംക്ഷികളുടെ പ്രാര്‍ത്ഥനയും പിന്തുണയും ആവശ്യമാണ്! എല്ലാ ബഹുമാനങ്ങളോടും കൂടി പറയട്ടേ, എന്റെ സദാചാരക്കാരേ.. ദയവുചെയ്ത് മാറിനില്‍ക്കൂ… ഇത് നിങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ലെന്നും ഗാനം ഉടന്‍ പുറത്തിറങ്ങുമെന്ന് അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചു.

തന്റെ ജീവിതത്തില്‍ പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുന്ന ചില കാര്യങ്ങള്‍ ഉടനെ ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസം അമൃത പറഞ്ഞിരുന്നു. പിന്നാലെയാണ് ഇരുവരും ഒന്നിച്ചുള്ള വീഡിയോ പുറത്തു വിട്ടത്. പരസ്പരം ചേര്‍ന്ന് നിന്ന് ചുംബിക്കാന്‍ ഒരുങ്ങുന്ന ഗോപി സുന്ദറും അമൃതയുമാണ് വീഡിയോയിലുള്ളത്. ഇതെന്താണെങ്കിലും വൈകാതെ വരുമെന്ന് പറഞ്ഞാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നത്.

അമൃതയും ഗോപിയും ആദ്യമായി ഒന്നിച്ച് ചെയ്യുന്ന മ്യൂസിക് ആല്‍ബം ആണെന്നാണ് ആരാധകരുടെ വാദം. മ്യൂസിക് ട്രീ പ്രസന്റ് ചെയ്യുന്ന ‘THONTHARAVA’ എന്ന പേരിലാണ് ആല്‍ബം എത്തുന്നത്.അതേസമയം, തനിക്കെതിരെ ഉയരുന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് അമൃത സുരേഷ് രംഗത്തെത്തിയിരുന്നു.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി