താരസംഘടനയായ അമ്മയിലെ വിവാദങ്ങളിൽ അൻസിബയോട് യോജിക്കുന്നുവെന്നും അൻസിബ പറയുന്നത് ലോജിക്കും സത്യസന്ധവുമായ കാര്യങ്ങളാണെന്നും നടി മാല പാർവതി. അമ്മ നേതൃത്വം മൂന്നോ നാലോ ഗ്രൂപ്പായി മാറിയെന്നും ക്ഷേത്ര സ്‌പോൺസർഷിപ്പിന്റെ പേരിലാണ് നിലവിലെ തർക്കങ്ങൾ ഉടലെടുത്തതെന്നും മാല പാർവതി പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
‘ശ്വേതയും കുക്കുവും ആദ്യം ഒരുമിച്ചായിരുന്നു. മെമ്മറി കാർഡിന്റെ പേരിൽ കുക്കുവുമായി പ്രശ്‌നം ഉണ്ടായിരുന്നു. ക്ഷേത്രം- സ്‌പോൺസർഷിപ്പിനെ അൻസിബയും സന്തോഷ് കീഴാറ്റൂരും എതിർത്തു. ശ്വേതക്ക് പണം വാങ്ങി പ്രോഗ്രാം നന്നായി നടത്തണമെന്നായിരുന്നു ആഗ്രഹം. പ്രസിഡന്റിനെ അറിയിക്കാതെ മീറ്റിങ്ങുകൾ നടത്തി എന്ന് ആരോപണമുയർന്നു. അന്ന് തുടങ്ങിയ പ്രശ്‌നങ്ങളാണ് വലുതായത്’ മാലാ പാർവതി പറഞ്ഞു.
സ്‌പോൺസർഷിപ്പിന് ഒരു മാർക്കറ്റിങ് ടീം രൂപീകരിച്ചെന്നും സിജോയ് വർഗീസ്, ടിനി ടോം, കൈലാസ് എന്നിവർ ഉൾപ്പെട്ടിരുന്നുവെന്നും മാല പറഞ്ഞു. അവിടെ കമ്മീഷൻ വിഷയം ഉയർന്നപ്പോൾ അതിനെ അൻസിബ എതിർത്തു. കുടുംബസംഗമത്തിന് സ്റ്റീഫൻ ദേവസിയുടെ പ്രോഗ്രാമിന് 15 ലക്ഷമാണ് നിശ്ചയിച്ചത്. അത്രയും വലിയ തുക അൻസിബ എതിർത്തെന്നും അതൊന്നും ഭാരവാഹികൾക്ക് ഇഷ്ടപ്പെട്ടില്ലെന്നും മാല പാർവതി കൂട്ടിച്ചേർത്തു.
‘നീന കുറുപ്പ് ടിനിക്കും ലക്ഷ്മി പ്രിയക്കും എതിരെ അയച്ച പരാതി പരിഗണിച്ചില്ല. അൻസിബയെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ടിനി പിന്തുണച്ചിരുന്നു. ഇപ്പോൾ സ്വന്തം നിലക്ക് അൻസിബ അഭിപ്രായം പറഞ്ഞപ്പോൾ അതൃപ്തിയായി. ടിനി ടോം പറഞ്ഞത് അൻസിബ കേട്ടതാണെന്നും നീനാ കുറുപ്പിന്റെ ഫോണിൽകൂടിയാണ് കേട്ടതെന്നും മാല പറഞ്ഞു. പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബയാണെന്നും മാല പാർവതി പറഞ്ഞു.