അമിതാഭ് ബച്ചന്റെ പേരും ശബ്ദവും ചിത്രങ്ങളും ഇനി അനുമതി ഇല്ലാതെ ഉപയോഗിക്കരുത്: ഡല്‍ഹി ഹൈക്കോടതി

അമിതാഭ് ബച്ചന്റെ പേരും ശബ്ദവും ചിത്രങ്ങളും ഇനി മുതല്‍ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡല്‍ഹി ഹൈകോടതിയുടെ ഇടക്കാല വിധി. നടന്റെ അനുമതിയില്ലാതെ പലരും തങ്ങളുടെ ഉല്‍പന്നങ്ങളുടേയും സേവനങ്ങളുടേയും പ്രചാരണത്തിന് അദ്ദേഹത്തിന്റെ ശബ്ദവും ചിത്രവും പേരും ഉപയോഗിക്കുന്നുണ്ട്.

വ്യക്തികളുടെ അവകാശങ്ങളിലേയ്ക്കുള്ള അനാവശ്യമായ കടന്നു കയറ്റമാണിത് എന്ന് നിരീക്ഷിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒരു വ്യക്തിയുടെ പേരും മറ്റ് വിവരങ്ങളും അനുമതിയില്ലാതെ ഉപയോഗപ്പെടുത്തുന്നത് അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും പ്രഥമദൃഷ്ട്യ തന്നെ കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി.

ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം തന്നെ നടനുണ്ടാവുമെന്നും ഉത്തരവില്‍ പറയുന്നു. തന്റെ അവകാശങ്ങള്‍ സംരക്ഷിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചനാണ് ഡല്‍ഹി ഹൈകോടതിയെ സമീപിച്ചത്.

വിവിധ അധികാരികളോടും ടെലികോം സേവനദാതാക്കളോടും അമിതാഭ് ബച്ചന്റെ അവകാശങ്ങളെ ഹനിക്കുന്ന ഉള്ളടക്കം ഒഴിവാക്കാനും കോടതി പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്

Latest Stories

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്