എനിക്കൊരു മതവുമായും ബന്ധമില്ല; തുറന്നുപറഞ്ഞ് ബിഗ് ബി

തനിക്ക് ഒരു മതങ്ങളുമായും ബന്ധമില്ലെന്ന് അമിതാഭ് ബച്ചന്‍. ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ സാമൂഹിക ശാസ്ത്രജ്ഞനായ ബിന്ദേശ്വര്‍ പതകുമായുള്ള സൗഹൃദ ഭാഷണത്തിനിടെ ബിഗ് ബി തന്റെ നിലപാട് വ്യക്തമാക്കിയത്.

തന്റെ പേരിനൊപ്പമുള്ള ബച്ചന്‍ എന്നത് ഒരു മതവുമായി ബന്ധമുള്ളതല്ല. പിതാവ് മത വിശ്വാസങ്ങള്‍ക്ക് എതിരായിരുന്നു. യഥാര്‍ഥത്തില്‍ ശ്രീവാസ്തവ എന്നാണ് കുടുംബ പേര്. എന്നാല്‍ ആ പേരിനോട് താത്പര്യമുണ്ടായിരുന്നില്ല. സ്‌കൂളില്‍ ചേര്‍ക്കുന്ന സമയത്ത് അച്ഛനാണ് കുടുംബ പേരിന്റെ സ്ഥാനത്ത് ബച്ചന്‍ എന്ന് ചേര്‍ത്ത് നല്‍കിയതെന്നും ബിഗ് ബി പറയുന്നു.

ഏറെ ബഹുമാനിക്കപ്പെടുന്നവരും പ്രായമായവരുമായ ഒരാളുടെ കാലില്‍ നിറം നല്‍കി ഹോളി ഉത്സവം ആരംഭിക്കുന്ന അദ്ദേഹത്തിന്റെ കുടുംബ പാരമ്പര്യത്തെക്കുറിച്ചും ബച്ചന്‍ മനസ്സുതുറന്നു പിതാവായ ഹരിവംശ് റായ് ബച്ചന്‍ തന്റെ ചുറ്റിലുമുള്ള എല്ലാവരേയും ബഹുമാനിച്ച വ്യക്തിയായിരുന്നു. ടോയ്ലറ്റ് വൃത്തിയാക്കിയ വ്യക്തിയുടെ കാലില്‍ നിറങ്ങള്‍ ചാര്‍ത്തി തന്റെ ഹോളി ആഘോഷങ്ങള്‍ക്ക് പിതാവ് തുടക്കമിടുന്നത് കണ്ടിട്ടുണ്ടെന്നും അമിതാബ് ബച്ചന്‍ പറയുന്നു.

Latest Stories

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ