സിനിമ ആളുകളെ ഒന്നിപ്പിക്കുന്ന മാധ്യമം, വിഘടിക്കുന്ന കാലത്ത് സമാധാനം നല്‍കാന്‍ ഇതുപോലുള്ള കലകള്‍ക്കേ കഴിയൂ: അമിതാഭ് ബച്ചന്‍

ധാരാളം വ്യത്യാസങ്ങളുണ്ടെങ്കിലും അവയെല്ലാത്തിനും അപ്പുറം എല്ലാവരെയും ഒരുമിപ്പിക്കുന്ന മാധ്യമമാണ് സിനിമയെന്ന് നടന്‍ അമിതാഭ് ബച്ചന്‍. അമ്പതാമത് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഇരുണ്ട സിനിമാ ഹാളില്‍ നമ്മള്‍ ഇരിക്കുന്നു. നമ്മുടെ അടുത്തിരിക്കുന്ന ആളുടെ സമുദായമോ, വര്‍ണമോ, ജാതിയോ ഒന്നും നമ്മള്‍ ഒരിക്കലും ചോദിക്കാറില്ല. നമ്മള്‍ ഒരേ സിനിമ ആസ്വദിക്കുന്നു. ഒരേ പാട്ട് ആസ്വദിക്കുന്നു, ഒരേ തമാശ കേട്ട് ചിരിക്കുന്നു, ഒരേ വികാരത്താല്‍ കരയുന്നു- അമിതാഭ് ബച്ചന്‍ പറഞ്ഞു.

വര്‍ണം, സമുദായം, ജാതി തുടങ്ങിയവ മൂലം വിഘടിക്കുന്ന പഴയ സംവിധാനത്തിനു പകരം എല്ലാവരെയും ഒന്നായി മാറ്റാന്‍ കൈകള്‍ കോര്‍ത്ത് നമ്മുടെ സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കാം, സിനിമകളെടുക്കാം. അങ്ങനെ ലോകത്തെ കൂടുതല്‍ സമാധാനപരമായ സ്ഥലമാക്കി മാറ്റാന്‍ മുന്നോട്ടുവരാം- അമിതാഭ് ബച്ചന്‍ പറയുന്നു.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ