മോഹന്‍ലാല്‍.. ഇതോടെ താങ്കളോടുള്ള എന്റെ ആരാധന വര്‍ധിച്ചു; തുറന്നുപറഞ്ഞ് അമിതാഭ് ബച്ചന്‍

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയിലറിന് വമ്പന്‍ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 5 ഭാഷകളിലായി പുറത്തിറങ്ങിയ ട്രെയിലര്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി മുന്നേറുകയാണ്. ഇപ്പോഴിതാ ട്രെയിലര്‍ പങ്കുവെച്ചുകൊണ്ട് അമിതാഭ് ബച്ചന്‍ കുറിച്ച വാക്കുകളാണ് വൈറലാകുന്നത്. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മോഹന്‍ലാലിന്റെ ആരാധകനാണ് ഞാന്‍ അദ്ദേഹം തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കാണാനാവശ്യപ്പെട്ടിരുന്നു ഞാന്‍ ഇപ്പോള്‍ മോഹന്‍ലാല്‍ താങ്കളോടുള്ള എന്റെ ആരാധന വര്‍ധിച്ചിരിക്കുകയാണ്. ബച്ചന്‍ ട്വീറ്റ് ചെയ്തു.

ചിത്രം മാര്‍ച്ച് 26- നാണ് തിയേറ്ററുകളിലെത്തുക. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന് വി.എഫ്.എക്സ് ഒരുക്കുക മാര്‍വെല്‍ സിനിമകള്‍ക്ക് വി.എഫ്.എക്സ് ഒരുക്കിയ അനിബ്രയിന്‍ ആണ്. ലോക സിനിമയിലെ തന്നെ പല വമ്പന്‍ സിനിമകള്‍ക്കും വി എഫ് എക്‌സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിന്‍. കിംഗ്സ്മാന്‍, ഗ്വാര്‍ഡിയന്‍ ഓഫ് ഗ്യാലക്‌സി, ഡോക്ടര്‍ സ്ട്രെയിഞ്ച്, നൗ യൂ സീ മീ 2 എന്നിവ ഇവയില്‍ ചിലത് മാത്രം.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Latest Stories

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍