'ലാലിന് അഭിനയിക്കാന്‍ കഴിയും... പാട്ടു പാടാന്‍ കഴിയും... അദ്ദേഹത്തിന് എന്തും സാധിക്കും'; ആശംസകളുമായി അമിതാഭ് ബച്ചനും താരങ്ങളും

സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന നടന്‍ മോഹന്‍ലാലിന് ആശംസകളുമായി അമിതാഭ് ബച്ചനും മലയാള സിനിമാലോകവും. ആദ്യ സംവിധാന സംരഭത്തിന് എല്ലാ ആശംസകളും നേരുന്നു എന്നാണ് അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. അഭിനയത്തിലൂടെയും ആലാപനത്തിലൂടെയും സ്വന്തം പ്രതിഭ അടയാളപ്പെടുത്തിയ പ്രിയ സുഹൃത്തിന് സംവിധാന സംരംഭത്തിലും വലിയ വിജയങ്ങള്‍ ഉണ്ടാകട്ടെയെന്നാണ് സുരേഷ് ഗോപിയുടെ കുറിപ്പ്.

“”അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിയും… പാട്ടു പാടാന്‍ കഴിയും… അനായാസമായി ശരീരം ചലിപ്പിക്കാനും കഴിയും… സ്വന്തം പ്രതിഭയെ അഭിവൃദ്ധിപ്പെടുത്താന്‍ എന്തു ചെയ്യാനും അദ്ദേഹത്തിന് സാധിക്കും. ഇന്ന് സംവിധായകന്‍ എന്ന നിലയില്‍ പുതിയൊരു യാത്ര തുടങ്ങുകയാണ് അദ്ദേഹം. അതിഗംഭീരമായ ഈ പുതിയ തുടക്കത്തിന് എല്ലാ വിജയങ്ങളും പ്രിയപ്പെട്ട ലാലിന് ആശംസിക്കുന്നു.””

“”ബറോസിന്റെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും പ്രത്യേകമായി ജിജോ പുന്നൂസ്, ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ശിവന്‍ എന്നിവര്‍ക്കും എന്റെ സ്‌നേഹം!”” എന്നാണ് മോഹന്‍ലിന് ഒപ്പമുള്ള ചിത്രം പങ്കു വെച്ച് സുരേഷ് ഗോപി കുറിച്ചത്. ടൊവീനോ തോമസ്, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ് തുടങ്ങി മിക്ക താരങ്ങളും മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നെത്തി.

കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വെച്ചാണ് ബറോസിന്റെ ആദ്യഘട്ട ചിത്രീകരണം ആരംഭിക്കുന്നത്. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ലാല്‍, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉള്‍പ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ ചിത്രത്തിന്റെ പൂജാവേളയിൽ എത്തിയിരുന്നു. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്.

Latest Stories

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്