ചൈനയില്‍ മികച്ചവിജയം നേടി ബോളിവുഡിന്റെ മിസ്റ്റര്‍ പെര്ഫെക്ഷന് ആമിര്‍ഖാന്റെ ചിത്രമായ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ മുന്നേറുന്നതായി റിപ്പോര്‍ട്ട്. സിനിമാമേഖലയിലെ ട്രെന്റുകള്‍ വിശകലനം ചെയ്യുന്ന തരണ്‍ ആദര്‍ശാണ് ഈക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ആദ്യ രണ്ടു ദിവസത്തെ കളക്ഷന്‍ 110.52 കോടിയാണെന്ന് അദ്ദേഹം പറയുന്നു.
സിനിമാപ്രേക്ഷകര്‍ ദംഗലിനേക്കാള്‍ മികച്ച ചിത്രമാണ് സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന് വിലയിരുത്തിയിട്ടുണ്ടെന്നാണ് വാര്‍ത്ത. ചൈനയില്‍ നിന്നു തന്നെ ഇത്രയും ഭീമമായ തുക രണ്ടു ദിവസം കൊണ്ട് ബോക്സോഫീസില്‍ നിന്ന് കളക്ടു ചെയ്യുന്ന ഇന്ത്യന്‍ ചിത്രമെന്ന നേട്ടവും ഇതോടെ സീക്രട്ട് സൂപ്പര്‍സ്റ്റാറിന് സ്വന്തം.
ചിത്രത്തില്‍ അതിഥി താരമായാണ് ആമിര്‍ എത്തുന്നത്., ദംഗല്‍ 1459 കോടി രൂപയാണ് ,ചൈനയില്‍ നിന്ന് ആകെ നേടിയത്. ഇതോടെ 2000 കോടിയുടെ ആഗോള നേട്ടം ദംഗലിനുണ്ടായി.