ലക്ഷങ്ങളാണ് കൈപ്പറ്റിയത്, എന്നിട്ട് നൃത്തം വെറും അഞ്ച് മിനിറ്റ് മാത്രം; നടിയ്‌ക്ക് എതിരെ വഞ്ചനയ്ക്ക് പരാതി

അവതരിപ്പിച്ച നൃത്തത്തിന്റെ സമയം കുറഞ്ഞതിന്റെ പേരില്‍ നടി അമീഷ പട്ടേലിനെതിരെ വഞ്ചനക്കുറ്റത്തിന് പരാതി. പ്രതിഫലം പൂര്‍ണ്ണമായും കൈപ്പറ്റിയെങ്കിലും അവതരിപ്പിക്കാമെന്നേറ്റ നൃത്തം പൂര്‍ണ്ണമായും അവതരിപ്പിക്കാതെ മടങ്ങിയെന്നാണ് പരാതി. മധ്യപ്രദേശിലെ ക്വാണ്ടയില്‍ നവ്ചന്ദി മഹോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ നൃത്തമവതരിപ്പിക്കാനാണ് അമീഷയെത്തിയത്.

സാമൂഹ്യ പ്രവര്‍ത്തകന്‍ സുനില്‍ ജെയിനാണ് പരാതി നല്‍കിയിരിക്കുന്നത്. 4.25 ലക്ഷം രൂപയാണ് അമീഷ പട്ടേല്‍ പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്

ഏപ്രില്‍ 23നാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ഒരു പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാമെന്നേറ്റിരുന്നു. പ്രതിഫലവും പൂര്‍ണ്ണമായും കൈപറ്റി. എന്നാല്‍ അഞ്ച് മിനുറ്റ് മാത്രം നൃത്തം ചെയ്ത് പരിപാടി പൂര്‍ണ്ണമാക്കാതെ അമീഷ മടങ്ങിയെന്നാണ് പരാതി.

എന്നാല്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാത്തതിനാലാണ് താന്‍ സ്ഥലത്ത് നിന്നും മടങ്ങിയതെന്നാണ് അമീഷ പട്ടേലിന്റെ പ്രതികരണം. മടങ്ങിയതിന്റെ പേരില്‍ തനിക്കെതിരെ വധഭീഷണിയുണ്ടായെന്നും അമീഷ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ