അര്‍ദ്ധനഗ്നയായി അമാല്‍ഡ ലിസ്, അരയില്‍ തിളങ്ങുന്ന അരഞ്ഞാണം; ഈ പ്രത്യേകതകളോടെ 'ഭ്രമയുഗ'ത്തിലെ സ്ത്രീ കഥാപാത്രം!

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പോയില്‍ ഏറെ വ്യത്യസ്തത നിറഞ്ഞ പോസ്റ്ററുകളാണ് മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന്റെതായി ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ഓരോ പോസ്റ്ററും വിസ്മയിപ്പിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

മമ്മൂട്ടിയുടെ വളരെ വ്യത്യസ്തമായ പോസ്റ്ററുകള്‍ക്ക് പിന്നാലെ നടന്‍ അര്‍ജുന്‍ അശോകന്റെയും സിദ്ധാര്‍ഥ് ഭരതന്റെയും പോസ്റ്ററുകള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ സ്ത്രീ കഥാപാത്രത്തിന്റെ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

നടിയും മോഡലുമായ അമാല്‍ഡ ലിസ് ആണ് പോസ്റ്ററില്‍ ഉള്ളത്. അര്‍ദ്ധനഗ്നയായി നില്‍ക്കുന്ന അമാല്‍ഡയെ പോസ്റ്ററില്‍ കാണാം. അരയില്‍ തിളങ്ങുന്ന അരഞ്ഞാണവും കാലില്‍ തളയും ഇട്ട് കയ്യില്‍ വളയണിഞ്ഞും നില്‍ക്കുന്ന പോസ്റ്റര്‍ മുഖം വ്യക്തമാക്കാത്ത തരത്തിലുള്ളതാണ്.

‘കമ്മട്ടിപ്പാടം’ സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് അമാല്‍ഡ ലിസ്. ‘ട്രാന്‍സ്’, ‘സി യു സൂണ്‍’, ‘സുലൈഖ മന്‍സില്‍’ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. അമാല്‍ഡയുടെ കരിയര്‍ ബ്രേക്ക് നല്‍കുന്ന ചിത്രമാകും ഭ്രമയുഗം എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തലുകള്‍.

ചിത്രത്തിലെ മമ്മൂട്ടിയുടെ പോസ്റ്ററുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. താരം മാന്ത്രികന്റെ വേഷത്തിലാകും എത്തുക എന്നുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ‘ഭൂതകാലം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരിയിലാകും ചിത്രത്തിന്റെ റിലീസ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ