കുഞ്ഞുമായി വീട്ടിലെത്തുന്ന വീഡിയോ പങ്കുവച്ച് നടി അമല പോള്‍. ജൂണ്‍ 11ന് ആയിരുന്നു കുഞ്ഞിന്റെ ജനനം. ഇളയ് എന്നാണ് കുഞ്ഞിന്റെ പേര്. ”ഇറ്റ്‌സ് എ ബോയ്, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്” എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞുമായി വീട്ടിലേക്ക് വരുന്ന വീഡിയോ അമല പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. കൊച്ചിയില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ജനുവരി 4ന് ആണ് താന്‍ അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷം അമല പങ്കിട്ടത്.
യാത്രകള്‍ ഇഷ്ടപ്പെടുന്ന അമല അവധിക്കാല യാത്രകള്‍ക്കിടെയാണ് ജഗദിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. നിലവില്‍ ഗോവയിലാണ് ജഗദിന്റെ താമസം. ജോലിയുടെ ഭാഗമായി ഗുജറാത്തില്‍ നിന്നും ജഗദ് ഇവിടേയ്ക്ക് താമസം മാറ്റിയിരുന്നു.
അതേസമയം, ‘ആടുജീവിതം’ ആണ് അമലയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. ‘ലെവല്‍ ക്രോസ്’ എന്ന ചിത്രമാണ് അമലയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം അര്‍ഫാസ് അയൂബ് ആണ് സംവിധാനം ചെയ്യുന്നത്. ജൂണ്‍ 26ന് ആണ് റിലീസ്.