പ്രേമത്തിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് അല്‍ഫോന്‍സ് പുത്രന്‍, നായകന്‍ ഫഹദ് ഫാസില്‍

പ്രേമത്തിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് അല്‍ഫോന്‍സ് പുത്രന്‍. ഫഹദ് ഫാസിലിനെ നായകനാക്കി “പാട്ട്” എന്ന സിനിമയാണ് അല്‍ഫോന്‍സ് പുത്രന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യു ജി എം എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും അല്‍ഫോന്‍സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചിത്രത്തിന് സംഗീതവും അല്‍ഫോണ്‍സ് തന്നെ ഒരുക്കും. മറ്റു വിവരങ്ങള്‍ പിന്നീട് പുറത്തുവിടും. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അല്‍ഫോന്‍സ് പുതിയ ചിത്രം ഒരുക്കാന്‍ ഒരുങ്ങുന്നത്. നേരം, പ്രേമം എന്നിങ്ങനെ രണ്ട് സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍.

https://www.facebook.com/alphonseputhren/posts/10159070774622625

പ്രേമം തെന്നിന്ത്യന്‍ ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. ഹിന്ദി റീമേക്ക് ഒരുക്കാനുള്ള ഓഫറും വന്നിരുന്നു എന്നാല്‍ താനത് നിരസിച്ചു എന്നാണ് അല്‍ഫോന്‍സ് പുത്രന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. വരുണ്‍ ധവാനെ നായകനാക്കി പ്രേമം താന്‍ തന്നെ സംവിധാനം ചെയ്യണമെന്നാണ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഹിന്ദിയില്‍ ആ ചിത്രം എഴുതി സംവിധാനം ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് അത്. പ്രണയം മാത്രമല്ല ചിത്രത്തിന്റെ വിഷയം, ഒരു പ്രത്യേക സംസ്‌കാരത്തില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ക്ക് തോന്നുന്ന വികാരം കൂടി അതിലുണ്ട്. കരണ്‍ ജോഹര്‍ ചിത്രത്തിന്റെ റീമേക് അവകാശം വാങ്ങിയിട്ടുണ്ടെന്നും ആരാണ് അത് സംവിധാനം ചെയ്യുന്നതെന്നു തനിക്കറിയില്ലായെന്നും അല്‍ഫോന്‍സ് പുത്രന്‍ വ്യക്തമാക്കി.

Latest Stories

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

'അവർ മരണത്തിലൂടെ ഒന്നിച്ചു..'; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി