ഒരു കാലത്തും നാശമില്ലാത്ത ആത്മാവ് , അത് ഇവിടെയുണ്ട്; എലോണ്‍ ഹൊറര്‍ ത്രില്ലര്‍ , ഞെട്ടിച്ച് ട്രെയിലര്‍

ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി എലോണ്‍ ട്രെയിലര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്.

മോഹന്‍ലാല്‍ ഏക കഥാപാത്രമായാണ് സിനിമയിലെത്തുന്നത്. എന്നാല്‍ ശബ്ദ സാന്നിധ്യമായി മറ്റ് താരങ്ങളും എത്തുന്നു. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, സിദ്ദിഖ്, മല്ലിക സുകുമാരന്‍ തുടങ്ങിയവരുടെ ശബ്ദങ്ങളും ട്രെയിലറില്‍ കേള്‍ക്കാം.

ഒടിടിയില്‍ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു തിയേറ്റര്‍ എക്‌സ്പീരിയന്‍സിനുള്ളത് ചിത്രത്തിലുണ്ട് എന്നത് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. മോഹന്‍ലാലിന്റെ ഒറ്റയാള്‍ പോരാട്ടം. നിരന്തരമുണ്ടായ പരാജയങ്ങള്‍ക്ക് പിന്നാലെ ഈ ചിത്രമൊരു തിരിച്ചുവരവായിരിക്കും എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ. ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.

12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങള്‍ മാത്രം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 30ാമത് ചിത്രമാണിത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. ഷാജി കൈലാസും – മോഹന്‍ലാലും ചേര്‍ന്ന് അവസാനം പുറത്തിറക്കിയ ചിത്രം റെഡ് ചില്ലീസ് ആയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ