'പുഷ്പ 2' ജൂലൈയില്‍ ആരംഭിക്കും; റിലീസ് സൂചനകളും പുറത്ത്

അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും. ചിത്രം 2023 മധ്യത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സംവിധായകന്‍ സുകുമാര്‍ സിനിമയുടെ സ്‌ക്രിപ്റ്റിന്റെ വായിക്കാന്‍ തുടങ്ങിയെന്നും ജൂണ്‍ അവസാനത്തോടെയോ ജൂലൈ ആദ്യവാരമോ സിനിമ ആരംഭിക്കുമെന്നുമാണ് വിവരം. ഇതിന് മുന്നോടിയായി അല്ലു അര്‍ജുന്‍ കുടുംബത്തിനൊപ്പം അധികം സമയം ചിലവഴിക്കുന്നതിനുള്ള പദ്ധതികളിലാണ്.

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിച്ച ചിത്രമാണ് പുഷ്പ. ഡിസംബര്‍ 17 നാണ് പുഷ്പ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പുഷ്പ പ്രദര്‍ശനത്തിനെത്തിയത്. ഹിന്ദി പതിപ്പ് ഒരാഴ്ച കൂടി കഴിഞ്ഞ് ജനുവരി 14നും പ്രദര്‍ശനത്തി. എല്ലാ മേഖലകളില്‍ നിന്നും മികച്ച പ്രതികരണം ചിത്രം നേടി.

കള്ളക്കടത്തുകാരന്‍ പുഷ്പരാജ് ആയാണ് അല്ലു അര്‍ജുന്‍ ചിത്രത്തില്‍ എത്തിയത്. വില്ലന്‍ റോളില്‍ ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വേഷമിട്ടത്. ബന്‍വാര്‍ സിംഗ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ എത്തിയത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം