പുഷ്പ വരുന്നു, ബാങ്കോക്കില്‍ ആദ്യ ഷെഡ്യൂള്‍

അല്ലു അര്‍ജുന്‍ നായകനായി തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ ചിത്രമാണ് ‘പുഷ്പ’. സിനിമയുടെ രണ്ടാം ഭാഗത്തിനായി തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒരേപോലെ കാത്തിരിക്കുകയാണ്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഈ മാസം ബാങ്കോക്കില്‍ ആരംഭിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി അല്ലു അര്‍ജുന്‍ ഈ മാസം 13ന് ബാങ്കോക്കിലേക്ക് തിരിക്കും. വനമേഖലകളില്‍ സംഘട്ടന രംഗങ്ങള്‍ ഉള്‍പ്പെടുന്ന 15 ദിവസത്തെ ഷെഡ്യൂള്‍ ആയിരിക്കുമിത്. ഷെഡ്യൂളിന് ശേഷം പുഷ്പ ആദ്യഭാഗത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രമോഷനായി നടന്‍ റഷ്യയിലേക്ക് പോകുമെന്നും സൂചനകളുണ്ട്.

പുഷ്പ 2നുവേണ്ടി 100 ദിവസമാണ് അല്ലു അര്‍ജുന്‍ നീക്കിവെച്ചിരിക്കുന്നത്. ചിത്രത്തിനായി താരത്തിന്റെ പ്രതിഫലം ആദ്യത്തേതില്‍ നിന്നും ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കള്ളക്കടത്തുകാരന്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്.

നായികയായി രശ്മിക മന്ദാന തന്നെയാകും എത്തുക.പുഷ്പ ആദ്യ ഭാഗത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് എന്ന കഥാപാത്രത്തെ ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍ അവതരിപ്പിക്കുമെന്നതരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ കഥാപാത്രത്തെ ഫഹദ് തന്നെയാകും അവതരിപ്പിക്കുക എന്ന് നിര്‍മ്മാതാവ് നവീന്‍ യേര്‍നേനി വ്യക്തമാക്കിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ