ഇത് യാഷിന്റെ വാക്കുകള്‍.. അല്ലു അര്‍ജുന്‍ സിനിമയും വാക്കുകളും കോപ്പിയടിച്ചു; നടനെതിരെ വിമര്‍ശനം

അല്ലു അര്‍ജുനെതിരെ തിരിഞ്ഞ് യാഷ് ആരാധകര്‍. ‘പുഷ്പ 2 ദി റൂള്‍’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന പരിപാടിക്കിടെ അല്ലു തമിഴില്‍ പ്രസംഗിച്ചിരുന്നു. ഇതിന്റെ പേരിലാണ് നടനെതിരെ ട്രോളുകള്‍ പ്രചരിക്കുന്നത്. ഒരു പരിപാടിയുടെ ഭാഗമായി കെജിഎഫ് താരം യാഷ് തെലുങ്കില്‍ സംസാരിക്കുന്ന പഴയ വീഡിയോ പങ്കുവച്ചാണ് അല്ലു അര്‍ജുനെ വിമര്‍ശിക്കുന്നത്.

നാടിന്റെ സംസ്‌കാരത്തിന് നല്‍കുന്ന ബഹുമാന സൂചകമായാണ് താന്‍ തെലുങ്കില്‍ സംസാരിക്കുന്നത് എന്നായിരുന്നു യാഷ് അന്ന് പറഞ്ഞത്. ഇപ്പോള്‍ പുഷ്പയുടെ ഇവന്റില്‍ തമിഴില്‍ സംസാരിച്ച അല്ലുവും ഇത് തമിഴ് മണ്ണിനുള്ള തന്റെ ബഹുമാനമാണ് എന്നാണ് പറഞ്ഞത്. യാഷിന്റെ വാക്കുകള്‍ പോലും അല്ലു അര്‍ജുന്‍ കോപ്പിയടിച്ചു എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

പുഷ്പ 2വിന്റെ ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ യാഷ് ചിത്രം കെജിഎഫുമായി സാമ്യതകളുണ്ടെന്ന് ചില കോണുകളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പ്രമോഷന്‍ ഇവന്റിലെ പ്രസംഗം കൂടി വന്നതോടെ യാഷിന്റെ വാക്കുകള്‍ പോലും അല്ലു കോപ്പിയടിച്ചു എന്ന രീതിയിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, ഡിസംബര്‍ 5ന് ആണ് പുഷ്പ 2 റിലീസ് ചെയ്യുന്നത്. 500 കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിനായി പ്രതീക്ഷകള്‍ ഏറെയാണ്. അല്ലു അര്‍ജുന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് പുഷ്പ 2. 2021ല്‍ പുറത്തിറങ്ങി പാന്‍ ഇന്ത്യന്‍ തലത്തില്‍ വിജയം നേടിയ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 ദ റൂള്‍ എത്തുന്നത്.

ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത പുഷ്പരാജ് എന്ന കഥപാത്രത്തിന്റെ രണ്ടാംവരവ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാണുന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്