ആറ്റ്‌ലിയുടെ പ്രതിഫലം കേട്ട് ഞെട്ടി, സിനിമയില്‍ നിന്ന് പിന്മാറി അല്ലു അര്‍ജുന്‍, നിരാശരായി ആരാധകര്‍

ഹിറ്റ് മേക്കര്‍ ആറ്റ്ലിയും അല്ലു അര്‍ജുനും ഒരുമിക്കുന്നുവെന്ന വാര്‍ത്ത ആരാധകരൊന്നാകെ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഈ ചിത്രത്തില്‍ നിന്നും അല്ലു അര്‍ജുന്‍ പിന്മാറിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ കിംഗ് ഖാന്‍ ആയ ഷാരൂഖ് ഖാന്‍ വരെ ആറ്റ്ലിയുടെ ചിത്രത്തിനായി കാത്തിരിക്കുമ്പോഴാണ് ഈ വാര്‍ത്ത വരുന്നത്.

അല്ലു അര്‍ജുന്‍ സിനിമ സംവിധാനം ചെയ്യാനായി ആറ്റ്ലി പ്രതിഫലമായി ആവശ്യപ്പെട്ടത് 35 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് കേട്ടതോടെ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ അല്ലു അര്‍ജുന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഈ വാര്‍ത്ത ഇതുവരേയും സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. തെന്നിന്ത്യന്‍ സിനിമിയലെ ഏറ്റവും വിലയുള്ള താരങ്ങളില്‍ ഒരാളാണ് അല്ലു.

അല്ലു അര്‍ജുന്‍ പിന്മാറിയെങ്കിലും ഷാരൂഖ് ഖാന്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആറ്റ്ലി ആരാധകര്‍. നയന്‍താരയായിരിക്കും ചിത്രത്തിലെ നായിക എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. സാന്യ മല്‍ഹോത്രയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ ഷാരൂഖിന്റേത് ഇരട്ട വേഷമാണെന്നും നയന്‍താര ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി വരുന്നതേയുള്ളൂ.

Latest Stories

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍