അലി അക്ബറിന്റെ മമധർമ്മയ്ക്ക് വീട്ടുമുറ്റത്ത് ഷൂട്ടിംഗ് ഫ്‌ളോര്‍, 6 കെ ക്യാമറ; ട്രോള്‍ പൂരം

1921 എന്ന പേരില്‍ വാരിയം കുന്നത്ത് ഹാജിയുടെ ജീവിതകഥ പറയുന്ന ചിത്രവുമായി എത്തുകയാണ് സംവിധായകന്‍ അലി അക്ബര്‍. സിനിമയുടെ ചിത്രീകരണത്തിനായി പാനസോണിക് ലൂമിക്‌സ് S1H 6 കെ ക്യാമറയുടെയും വീട്ടുമുറ്റത്ത് 900 സ്‌ക്വയര്‍ ഫീറ്റ് ഫ്‌ളോറും ഒരുക്കി എന്ന് പറഞ്ഞു കൊണ്ടുള്ള ചിത്രങ്ങളാണ് അലി അക്ബര്‍ പങ്കുവെച്ചിരിക്കുന്നത്.

ട്രോള്‍ പൂരമാണ് സംവിധായന്റെ പോസ്റ്റിന് നേരെ ഉയരുന്നത്. ബ്രഹ്മാണ്ഡ സെറ്റില്‍ ഒരുക്കുന്ന സിനിമ എത്തിയാല്‍ രാജമൗലി ഔട്ടാകുമോ, ക്യാമറ കല്യാണ ഷൂട്ടിംഗിനായി വാങ്ങിയതാണോ, രണ്ട് ജില്ല സെറ്റ് ആക്കേണ്ട, കുറച്ച് സ്ഥലം കുറയ്ക്കാം, പണം പിരിച്ച് പാവങ്ങളെ പറ്റിക്കുകയാണോ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റുകള്‍ക്ക് ലഭിക്കുന്നത്.

സിനിമയില്‍ ഉപയോഗിക്കുന്ന ഖുക്രി കത്തികളുടെ ചിത്രവും സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്. 80 ഓളം കത്തികളാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. കത്തി ഡിസൈന്‍ ചെയ്തത് താനാണെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു കോടിയിലധികം രൂപ സിനിമ നിര്‍മ്മിക്കാനായി പങ്കുവെച്ച മമധര്‍മ്മ എന്ന അക്കൗണ്ടിലേക്ക് വന്നതായി അലി അക്ബര്‍ നേരത്തെ അറിയിച്ചിരുന്നു.

ഈ സംഭാവന തുകയില്‍ നിന്നാണ് ക്യാമറയും മറ്റും വാങ്ങിയത്. പല പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നും സൈബര്‍ ആക്രമണം ഭയന്നാണ് പലരുടെയും പേര് പറയാത്തതെന്നും സംവിധായകന്‍ മനോരമ ഓണ്‍ലൈനിനോട് വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി അക്ബറടക്കം മൂന്ന് സംവിധായകര്‍ വാരിയംകുന്നന്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമകള്‍ പ്രഖ്യാപിച്ചത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ