ദുരൂഹതകളുടെ ചുരുളഴിക്കാന്‍ 'അല്‍ മല്ലു' നാളെ തിയേറ്ററുകളിലേക്ക്

നമിത പ്രമോദിനെ നായികയാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന അല്‍ മല്ലു നാളെ തിയറ്ററുകളിലേക്ക്. ദുബായ്-അബുദാബി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമ പ്രവാസ ലോകത്തെ കഥയാണ് പറയുന്നത്. പുതുമുഖതാരം ഫാരിസാണ് നായകന്‍. സസ്‌പെന്‍സും ദുരൂഹതയും നിറഞ്ഞ ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

വളരെ വ്യത്യസ്തമായ പ്രമേയവുമായാണ് അല്‍ മല്ലു തിയേറ്ററിലെത്തുന്നത്. നാടും വീടും ഉപേക്ഷിച്ച്, സ്വപ്നങ്ങളെല്ലാം കെട്ടിപ്പടുക്കാന്‍ അന്യനാട്ടില്‍ പോയി ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ മാനസിക പ്രയാസങ്ങളും അവള്‍ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രം.

മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം രഞ്ജിന്‍ രാജ്. ഛായാഗ്രഹണം വിവേക് മേനോന്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ