ധനുഷ് ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ പ്രതിഫലം 27 കോടി

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫം വാങ്ങുന്ന താരമാണ് അക്ഷയ് കുമാര്‍. നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായ താരം ധനുഷ് വേഷമിടുന്ന ബോളിവുഡ് ചിത്രത്തില്‍ പ്രതിഫലമായി വാങ്ങിയത് 27 കോടിയെന്ന് റിപ്പോര്‍ട്ടുകള്‍. ആനന്ദ് എല്‍. റായ് ഒരുക്കുന്ന “അത്രങ്കി രേ” എന്ന ചിത്രത്തിലെ രണ്ടാഴ്ച നീളുന്ന ഷൂട്ടിംഗിനായാണ് 27 കോടി രൂപ പ്രതിഫലം താരം വാങ്ങുന്നത്.

ധനുഷ്, സാറ അലിഖാന്‍ എന്നിവര്‍ വേഷമിടുന്ന ചിത്രത്തില്‍ ഒരു സ്‌പെഷ്യല്‍ റോളിലാണ് അക്ഷയ് എത്തുന്നത്. “”ഒരു ദിവസത്തെ ഷൂട്ടിംഗിന് ഒരു കോടി വാങ്ങുന്ന താരത്തിന് ആനന്ദ് എല്‍ റായ് ഇരട്ടിത്തുകയാണ് നല്‍കുന്നത്”” എന്ന് സിനിമയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നതായാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

“”ചിത്രത്തിനായി സംവിധായകന് ഒരു സൂപ്പര്‍ താരത്തിന്റെ സ്‌പെഷ്യല്‍ റോള്‍ ആവശ്യമായിരുന്നു. ഹൃത്വിക് റോഷനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് സാധിക്കാത്തതിനാല്‍ അക്ഷയ് റോള്‍ ഏറ്റെടുക്കുകയായിരുന്നു. രണ്ടാഴ്ച നീളുന്ന ഷൂട്ടിന് ശേഷം അദ്ദേഹം മടങ്ങും.””

“”9 ഭാഗ്യ നമ്പറായാണ് അദ്ദേഹം കാണുന്നത്. പ്രതിഫലം കൂട്ടിയാല്‍ 9 വരുന്ന രീതിയിലാണ് അദ്ദേഹം വാങ്ങുക. ഇരട്ടിത്തുകയാണ് ആനന്ദ് എല്‍ റായ് നല്‍കുന്നത്. 27 കോടി രൂപയാണ് ഈ ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നത്”” എന്നുമാണ് വിശ്വസനീയമായ വൃത്തങ്ങള്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ