'ഡ്രൈവിംഗ് ലൈസന്‍സി'ന് ലഭിച്ച തുക പോലും കിട്ടിയില്ല; അക്ഷയ് കുമാറിന്റെ 'സെല്‍ഫി' വന്‍ പരാജയം! നിരാശപ്പെടുത്തി കളക്ഷന്‍ റിപ്പോര്‍ട്ട്

ബോളിവുഡ് ഇന്‍ഡസ്ട്രി തുടര്‍ പരാജയങ്ങളില്‍ കരകയറി വരുന്നതേയുള്ളു. ഷാരൂഖ് ഖാന്‍ ചിത്രം ‘പഠാന്‍’ ബോളിവുഡിന് ആശ്വാസമേകിയെങ്കിലും മറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ തകര്‍ന്നടിയുകയാണ്. അതില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ പരാജയപ്പെട്ടത് മുന്‍നിര താരമായ അക്ഷയ് കുമാറിന്റേതാണ്.

2020ല്‍ പുറത്തിറങ്ങിയ ‘ലക്ഷ്മി’ മുതല്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘സെല്‍ഫി’ വരെ ഫ്‌ളോപ്പുകള്‍ ആയിരുന്നു. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വേഷമിട്ട ‘ഡ്രൈവിംഗ് ലൈസന്‍സ്’ സിനിമയുടെ റീമേക്ക് ആയിരുന്നു സെല്‍ഫി. ഫെബ്രുവരി 24ന് തിയേറ്ററില്‍ എത്തിയ സിനിമയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റിയായിരുന്നു ആദ്യ ദിനം മുതല്‍ തന്നെ ലഭിച്ചത്.

ഡ്രൈവിംഗ് ലൈസന്‍സിന്റെ അത്ര പോലും കളക്ഷന്‍ സെല്‍ഫിക്ക് നേടാനായില്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബോക്‌സോഫീസില്‍ അട്ടര്‍ ഫ്‌ളോപ്പ് ആയി മാറിയ ചിത്രത്തിന് ആകെ ലഭിച്ച കളക്ഷന്‍ 16.85 കോടിയാണ്.

എന്നാല്‍ ഡ്രൈവിംഗ് ലൈസന്‍സിന് 22 കോടിക്ക് മുകളില്‍ കളക്ഷന്‍ ലഭിച്ചിരുന്നു. ബോളിവുഡ് ഹംഗാമ ആണ് സെല്‍ഫിയുടെ ബോക്‌സോഫീസ് കണക്കുകള്‍ പുറത്തുവിട്ടത്. എന്നാല്‍ സെല്‍ഫിയുടെ യഥാര്‍ഥ കളക്ഷന്‍ റിപ്പോര്‍ട്ട് 23 കോടിക്ക് മുകളിലാണെന്നും ചിലര്‍ അവകാശപ്പെടുന്നുണ്ട്.

അക്ഷയ് കുമാറിനെ പോലെ ഒരു താരത്തിന്റെ സിനിമയ്ക്ക് ഇത്രയും കുറഞ്ഞ കളക്ഷന്‍ ലഭിച്ചത് ആരാധകരില്‍ നിരാശ ഉണ്ടാക്കുകയാണ്. 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുള്ള താരമാണ് അക്ഷയ് കുമാര്‍. മലയാളത്തെ അപേക്ഷിച്ച് വന്‍ മാര്‍ക്കറ്റ് മുന്നിലുള്ള ബോളിവുഡിലെ ഒരു അക്ഷയ് കുമാര്‍ ചിത്രത്തെ സംബന്ധിച്ച് വന്‍ പരാജയമാണിത്.

Latest Stories

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍