യോഗി ജി ഇവിടെ നല്ല സൗകര്യങ്ങള്‍ ഒരുക്കി..; ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്ത് അക്ഷയ് കുമാര്‍

മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഈ വിശുദ്ധസംഗമത്തില്‍ തനിക്ക് ഏറെ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവിടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയതെന്നും അക്ഷയ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

”ഇവിടെ ഇത്രയും നല്ല സൗകര്യങ്ങള്‍ ഒരുക്കിയതിന് മുഖ്യമന്ത്രി യോഗി ജിക്ക് നന്ദി. ഒരുപാട് സന്തോഷമായി. വളരെ നല്ല അനുഭവമായിരുന്നു. യോഗി ജി വളരെ മികച്ച ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. 2019ല്‍ അവസാന കുംഭമേള നടന്നപ്പോള്‍ ആളുകള്‍ കെട്ടുകളുമായി വന്നിരുന്നത് എനിക്കോര്‍മ്മയുണ്ട്.”

”ഇത്തവണ കുംഭമേളയില്‍ പങ്കെടുക്കാനായി ഒരുപാട് വലിയ ആള്‍ക്കാര്‍ എത്തി. അംബാനിയും അദാനിയും വലിയ സെലിബ്രിറ്റികളൊക്കെ വരുന്നു. അപ്പോള്‍ ഇതിനെ മഹാ കുംഭമേള എന്ന് വിളിക്കുന്നു, എത്രയോ വളരെ നല്ല ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്? ഇത് വളരെ വളരെ നല്ലതാണ്” എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.

അതേസമയം, അനുപം ഖേര്‍, സൊനാലി ബേന്ദ്ര, മിലിന്ദ് സോമന്‍, റെമോ ഡിസൂസ, തമന്ന, പൂനം പാണ്ഡെ, ഹേമ മാലിനി, തനിഷ മുഖര്‍ജി, നിമ്രത് കൗര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ജയസൂര്യ, സംയുക്ത എന്നിവരും കുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്‌നാനം ചെയ്തിരുന്നു.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി