ബോളിവുഡില്‍ പരാജയങ്ങള്‍ മാത്രം, സീന്‍ മാറ്റിപ്പിടിക്കാന്‍ അക്ഷയ് കുമാര്‍; ഇനി തെലുങ്കിലേക്ക്, ഒപ്പം പ്രഭാസും മോഹന്‍ലാലും

ബോളിവുഡില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ വന്നതോടെ ഭാഷ മാറ്റി പിടിക്കാനൊരുങ്ങി അക്ഷയ് കുമാര്‍. മോഹന്‍ലാല്‍, പ്രഭാസ് എന്നിവര്‍ കാമിയോ റോളിലെത്തുന്ന തെലുങ്ക് ചിത്രത്തില്‍ അക്ഷയ് കുമാറും അതിഥി വേഷത്തിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷ്ണു മഞ്ചു ചിത്രം ‘കണ്ണപ്പ’യിലൂടെയാണ് അക്ഷയ് കുമാര്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.

ഹൈദരാബാദിലായിരിക്കും അക്ഷയ് കുമാറിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുക. സുപ്രധാനമായ കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ ക്ലൈമാക്‌സിലെ പ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍ണായക രംഗങ്ങള്‍ ചിത്രീകരിക്കാനൊരുങ്ങുന്ന ഹൈദരാബാദിലെ സെറ്റില്‍ താരം ഉടന്‍ ജോയിന്‍ ചെയ്യും.

അക്ഷയ് കുമാറിനെ സ്വീകരിക്കുന്ന വീഡിയോ വിഷ്ണു മഞ്ചു പങ്കുവച്ചിട്ടുണ്ട്. ഇതിനൊപ്പം ഒരു കുറിപ്പുമുണ്ട്. ”അക്ഷയ് സാറിനൊപ്പമുള്ള ഷൂട്ടിംഗില്‍ ത്രില്ലിംഗ് ആണ്. ചിത്രത്തിന്റെ ക്ലൈമാക്‌സിന്റെ ചിത്രീകരണത്തില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ട്. ഇത്രയും എക്‌സ്പീരിയന്‍സ്ഡായ ഒരു നടന്‍ ഞങ്ങളൊടൊപ്പം ചേരുന്നതില്‍ വലിയ അഭിമാനം തോന്നുന്നു.”

”അക്ഷയ് സാറിന്റെ വരവോടെ കണ്ണപ്പ പൂര്‍ണമായും ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായ് മാറും” എന്നാണ് വിഷണു മഞ്ചു പറയുന്നത്. ശിവ രാജ്കുമാര്‍, മോഹന്‍ ബാബു, ശരത് കുമാര്‍, ബ്രഹ്‌മാനന്ദം, വിഷ്ണു മഞ്ജുവിന്റെ അഞ്ച് വയസ്സുള്ള മകന്‍ അവ്റാം മഞ്ജു, പുതുമുഖ താരം പ്രീതി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന താരങ്ങളാകുന്നത്.

ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ഹോളിവുഡ് ഛായാഗ്രഹണം ഷെല്‍ഡന്‍ ചൗ, ആക്ഷന്‍ കെച്ച കെംപാക്ക്ഡി, കോറിയോഗ്രഫി പ്രഭുദേവ എന്നിവരാണ് നിര്‍വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം ശ്രീകാളഹസ്തീശ്വര ക്ഷേത്രത്തില്‍ വെച്ചാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Latest Stories

ഇവരുടെ ധൈര്യത്തിലാണ് നമ്മള്‍ ഇറങ്ങിയിരിക്കുന്നത്; 42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല: മമ്മൂട്ടി

മൗലികാവകാശങ്ങളെ മാനിക്കാത്ത ഭരണകൂടം വലിയ വിപത്തായി മാറും

വരുന്നു അതിതീവ്രമഴ! വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ

മൊബൈല്‍ ഫോണില്‍ കാണാന്‍ പാടില്ലാത്തത് കണ്ടു;യുവതിയെ മര്‍ദ്ദിച്ചിരുന്നു, ആക്രമണം കാറിനുവേണ്ടി ആയിരുന്നില്ല; ഒടുവില്‍ കുറ്റസമ്മതം നടത്തി രാഹുല്‍

'സിഎഎ ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ഈ നാട്ടിൽ ജനിച്ചിട്ടുണ്ടോ'; വെല്ലുവിളിച്ച് പ്രധാനമന്ത്രി

മോഹന്‍ലാല്‍ സിനിമയിലെ ഐറ്റം ഡാന്‍സിന് വിമര്‍ശനങ്ങള്‍ ഏറെ കേട്ടു, ആ ഒറ്റ കാരണം കൊണ്ടാണ് അതില്‍ അഭിനയിച്ചത്; വെളിപ്പെടുത്തി കാജല്‍

'തെക്ക് വടക്കു'മായി വിനായകനും സുരാജും; നൻപകലിന് ശേഷം വീണ്ടും എസ്. ഹരീഷ്; ക്യാരക്ടർ ടീസർ പുറത്ത്

കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് നിയമത്തിലൂടെ പ്രബീര്‍ പുര്‍ക്കയസ്ത തിരിച്ചടി നല്‍കി; മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വിധിയെന്ന് മന്ത്രി പി രാജീവ്

ചരിത്രത്തിന് തൊട്ടരികെ ഭുവനേശ്വർ കുമാർ, മറികടക്കാൻ ഒരുങ്ങുന്നത് ഐപിഎൽ ഇതിഹാസത്തെ; ഭുവിക്കായി കൈയടിച്ച് ക്രിക്കറ്റ് ലോകം

ഓവറാക്കി ചളമാക്കിയോ? 'ഗുരുവായൂര്‍ അമ്പലനടയില്‍' എങ്ങനെ? പ്രേക്ഷക പ്രതികരണം