ലോക സിനിമയിലെ റാഷമോൺ ഇഫെക്റ്റ്; അകിറ കുറസോവ ഓർമ്മയായിട്ട് കാൽ നൂറ്റാണ്ട്

 “Human beings share the same common problems. A film can only be understood if it depicts these properly.”- Akira Kurosawa ( “മനുഷ്യരെല്ലാവരും പൊതുവായ പ്രശനങ്ങൾ പങ്കിടുന്നു, അവയെല്ലാം ശരിയായി ചിത്രീകരിച്ചാൽ മാത്രമേ ഒരു സിനിമ മനസ്സിലാക്കാൻ കഴിയൂ.” – അകിറ കുറസോവ)

ലോക സിനിമയിൽ ആമുഖങ്ങളാവശ്യമില്ലാത്ത സംവിധായകനാണ് അകിറ  കുറസോവ. തന്റെ അൻപത് വർഷത്തെ കരിയറിൽ 30 സിനിമകൾക്കാണ് കുറസോവജീവൻ നൽകിയത്. കുറസോവ ഈ ലോകത്ത് നിന്നും വിട പറഞ്ഞിട്ട് ഇന്നേക്ക് (സെപ്റ്റംബർ 6)  കാൽ നൂറ്റാണ്ട് പിന്നിടുന്നു. 

ആഖ്യാനപരമായും കലാപരമായും സിനിമ എന്ന മാധ്യമത്തെ പുതുക്കിപണിയുകയും, നവീനമായൊരു ശൈലി നർമ്മിച്ചെടുക്കുകയും ചെയ്തു എന്നത്കൊണ്ട് തന്നെയാണ് കുറസോവ ലോകസിനിമയുടെ ആചാര്യന്മാരിലൊരാളായി ഇന്നും നിലകൊള്ളുന്നത്. 

1910 മാർച്ച് 23 ന് ജപ്പാനിലെ ടോക്കിയോയിലെ ഒരു സാധാരണ കുടുംബത്തിലാണ് കുറസോവ ജനിക്കുന്നത്. ചെറുപ്പം മുതലേ സിനിമകളോട് തന്നെയായിരുന്നു കുറസോവയ്ക്ക്  താല്പര്യം. പിതാവിന്റെ കൂടെ  ധാരാളം നിശബ്ദ സിനിമകൾ ചെറുപ്പം തൊട്ടേ കുറസോവ കാണുമായിരുന്നു.   എന്നാൽ സ്കൂൾ പഠനത്തിന് ശേഷം പെയ്ന്റിങ്ങ് പഠിക്കാൻ ചേർന്ന് ചിത്രകാരനായി ജോലി ചെയ്തെങ്കിലും സിനിമ തന്നെയാണ് തന്റെ മാധ്യമം എന്ന തിരിച്ചറിവിൽ പി. സി. എൽ സിനിമ സ്റ്റുഡിയോയിൽ 1943 വരെ അസിസ്റ്റൻറ് ഡയറക്ടറായി ജോലി ചെയ്യുകയും ആ വർഷം തന്നെ ‘സാൻഷിരോ സുഗാത’യിലൂടെ സ്വതന്ത്ര സംവിധായകനായി മാറുകയും ചെയ്തു. പിന്നീട് 1950 ൽ പുറത്തിറങ്ങിയ ‘റാഷോമോൺ’ എന്ന സിനിമയിലൂടെ ലോക സിനിമയിൽ തന്റെ സ്ഥാനമുറപ്പിക്കുകയായിരുന്നു കുറസോവ. 

റാഷോമോൺ എഫെക്ട് എന്ന പേരിൽ ഇന്ന് ലോകത്തെമ്പാടും സിനിമകളിലും കഥകളിലും റോഷോമോണിലെ ആഖ്യാനം ഉപയോഗിച്ചു വരുന്നു. അതായത്, ഒരു സംഭവത്തിന്റെ പല രീതിയിലുള്ള വീക്ഷണങ്ങൾ പലതരം ആളുകളിലൂടെ വിവരിക്കുന്നതാണ് റോഷോമോൺ എഫെക്ട് എന്ന് പറയുന്നത്. ചിത്രം ആ വർഷത്തെ വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും, ഗ്രാന്റ പ്രിക്സ് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു. കൂടാതെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരവും ചിത്രം ആ വർഷം സ്വന്തമാക്കിയിരുന്നു. 

റാഷമോൺ പോസ്റ്റർ

1952 ൽ പുറത്തിറങ്ങിയ ‘ഇക്കിറു’, 1954 ൽ പുറത്തിറങ്ങിയ ‘സെവൻ സമുറായ്’ എന്നീ സിനിമകൾ ലോക സിനിമയിലെ മികച്ച സൃഷ്ടികളായി ഇന്നും നിലകൊള്ളുന്നു. ചിത്രകാരനായത് കൊണ്ട് തന്നെ തന്റെ സിനിമകളിൽ സ്റ്റോറി ബോർഡ് ചെയ്തിരുന്നതും കുറസോവയായിരുന്നു. 

സെവൻ സമുറായ് പോസ്റ്റർ

കൂടാതെ ‘റാൻ’, ‘ത്രോൺ ഓഫ് ബ്ലഡ്’ ‘സ്ട്രേ ഡോഗ്’, ‘ഡ്രീംസ്’ എന്നീ സിനിമകളും കുറസോവയുടെ മികച്ച ചിത്രങ്ങളായി നിരൂപകർ വിലയിരുത്തുന്നു. ആജീവനാന്ത  നേട്ടത്തിനുള്ള അക്കാദമി പുരസ്കാരം,ഡയറക്ടേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയുടെ ലൈഫ് ടൈം അച്ചീവ്മെന്റ പുരസ്കാരം എന്നിവയും കുറസോവയെ തേടിയെത്തിയിരുന്നു.കുറസോവയുടെ സിനിമകൾ, സിനിമ പഠിക്കുന്നവർക്കും സിനിമാ പ്രേമികൾക്കും എല്ലാ കാലത്തും ഒരു പാഠപുസ്തകമാണ്.

Latest Stories

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു