ഏജന്റിന്റെ തകര്‍ച്ചയില്‍ നിരാശനായി അഖില്‍; സിനിമാരംഗത്ത് നിന്ന് നീണ്ട ഇടവേള എടുക്കുന്നു, തമ്മിലടിച്ച് ആരാധകര്‍

വമ്പന്‍ ഹൈപ്പോടെ തിയേറ്ററുകളിലെത്തി തകര്‍ന്നുപോയ ചിത്രമാണ് ‘ഏജന്റ്’. എഴുപത് കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് ഇതുവരെ ലഭിച്ചത് ആകെ 10 കോടി രൂപയാണ്. തെലുങ്കില്‍ ആദ്യ ദിനം തന്നെ നിരൂപകരും പ്രേക്ഷകരും ഈ സിനിമയെ തള്ളിപ്പറഞ്ഞു.

സിനിമയുടെ നിര്‍മാതാക്കളിലൊരാളായ അനില്‍ സുങ്കരയുടെ വെളിപ്പെടുത്തലും ചിത്രത്തെ പ്രതികൂലമായി ബാധിച്ചു. കൃത്യമായൊരു തിരക്കഥ ഇല്ലാതെയാണ് സിനിമ ഒരുക്കിയതെന്നും ശ്രമം പാളിപ്പോയെന്നുമുള്ള അനിലിന്റെ ട്വീറ്റ് സിനിമയുടെ മലയാളം, തമിഴ് പതിപ്പുകളെയും ബാധിച്ചു.

ഇപ്പോഴിതാ, ഏജന്റിന്റെ പരാജയത്തിന് പിന്നാലെ അഖില്‍ അക്കിനേനി ഒരു തീരുമാനമെടുത്തിരിക്കുകയാണ്. അടുത്ത സിനിമയ്ക്ക് മുമ്പായി ഒരു നീണ്ട ഇടവേള എടുക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷവും സംവിധായകരിലും നിര്‍മ്മാതാക്കളിലും അഖിലിന് നല്ല ഡിമാന്‍ഡുണ്ട്, എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കുറച്ച് കാലത്തേക്ക് ് ഒരു സിനിമയ്ക്കും കമ്മിറ്റ്‌മെന്റ് നല്‍കാന്‍ ആഗ്രഹിക്കുന്നില്ല.

അഖിലിന്റെ തീരുമാനത്തെ അദ്ദേഹത്തിന്റെ ചില ആരാധകര്‍ അഭിനന്ദിക്കുമ്പോള്‍ ചിലര്‍ ഇത് എടുക്കുന്നത് നല്ല തീരുമാനമല്ലെന്നും ഇപ്പോള്‍ സിനിമകള്‍ക്ക് ഇടവേള നല്‍കുന്നത് അദ്ദേഹത്തിന്റെ കരിയറിനെ ബാധിക്കുമെന്നും പറയുന്നു. എന്നാല്‍ ചിലപ്പോള്‍ തകര്‍ച്ചയില്‍ കുറച്ച് കാലത്തേക്ക് വിശ്രമിക്കുന്നത് ജോലിയിലേക്ക് നന്നായി മടങ്ങിയെത്താന്‍ സഹായിക്കുമെന്നും ചിലര്‍ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ