ട്രെയിലർ കണ്ടതോടെ ഞാൻ സിനിമയിൽ എങ്ങാനും സ്റ്റാർ ആകുമോ എന്ന ഭയത്തിൽ ആണ് അന്തങ്ങൾ; ട്രോളുകൾ കൊണ്ട് ട്രെയിലർ ഹിറ്റ് ആയി : അഖിൽ മാരാർ

കഴിഞ്ഞ ദിവസമാണ് നടനും സംവിധായകനുമായ അഖിൽ മാരാർ നായകനാവുന്ന ‘മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തിയത്. ട്രെയിലർ ശ്രദ്ധ നേടിയതിന്റെ സന്തോഷത്തിൽ നടനും സംവിധായകനുമായ അഖിൽ മാരാർ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്കെതിരെയുള്ള ട്രോളുകളാണ് ട്രെയിലറിന് ഇത്രയേറെ സ്വീകാര്യത കിട്ടാൻ കാരണമെന്ന് സോഷ്യൽ മീഡിയാ പോസ്റ്റിൽ അഖിൽ പറഞ്ഞു.

താര നിരകൾ ഒന്നുമില്ലാത്ത ഒരു കൊച്ചു ചിത്രം യൂ ടൂബിൽ ട്രെൻഡിങ് 6 ആയതിനു കാരണം നിങ്ങളുടെ സ്നേഹമാണ്.. 2 ദിവസം മുൻപ് വരെ നിയമസഭ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുമോ എന്ന ഭയം ആയിരുന്നു അന്തങ്ങൾക്ക്… ട്രെയിലർ കണ്ടതോടെ ഞാൻ സിനിമയിൽ എങ്ങാനും സ്റ്റാർ ആകുമോ എന്ന ഭയത്തിൽ ആണ് അന്തങ്ങൾ.. ഇങ്ങനെ പേടിക്കല്ലേടാ

നിങ്ങളുടെ ട്രോളുകൾ കൊണ്ട് ട്രെയിലർ ഹിറ്റ് ആയി… ഇനി സിനിമ കൂടി അന്തങ്ങൾ ഏറ്റെടുക്കും എന്ന് വിശ്വസിക്കുന്നു… രാവിലെ, ഉച്ചക്ക്,രാത്രി മൂന്ന് നേരം എനിക്കെതിരെ ട്രോൾ ഉണ്ടാക്കി ആക്ഷേപിക്കണം സത്യത്തിൽ നിങ്ങളാണ് എന്റെ യഥാർത്ഥ ഫാൻസ്‌..

എന്റെ ശക്തി, എന്റെ ഊർജം.. അടുത്ത മാസം കേരള ക്രിക്കറ്റ് ലീഗ് തുടങ്ങും സഞ്ജു സാംസണ് കളിക്കുന്ന കൊച്ചി ബ്ലൂ ടൈഗേർസിന്റെ ഭാഗമാണ് ഞാൻ…. പേടിക്കണ്ട ക്രിക്കറ്റ് കളി ഞാൻ ഉപേക്ഷിച്ചു.. അഞ്ച് പൈസ മാർക്കറ്റ് ചെയ്യാതെ ഒരു ട്രെയിലർ ട്രെൻഡിംഗ് ആക്കി തീർത്തതിൽ നന്ദിയുണ്ട് മേഴ്‌സി ഒരായിരം നന്ദി’ എന്നാണ് അഖിൽ കുറിച്ചത്.

Latest Stories

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി