അഖില്‍ അക്കിനേനിക്ക് വീണ്ടും വിവാഹനിശ്ചയം; നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പ് പുതിയ വിശേഷം

നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പ് എന്‍ഗേജ്‌മെന്റിന് ഒരുങ്ങി അഖില്‍ അക്കിനേനി. നാഗചൈതന്യയുടെയും നടി ശോഭിത ധുലിപാലയുടെയും വിവാഹം ഡിസംബറില്‍ നടക്കാനിരിക്കവെയാണ് പുതിയ വിശേഷം നാഗാര്‍ജുന പങ്കുവച്ചിരിക്കുന്നത്. നാഗാര്‍ജുനയുടെ ഇളയ മകന്‍ അഖില്‍ അക്കിനേനിയും സൈനബ് റാവ്ജിയുമായുള്ള വിവാഹനിശ്ചയമാണ് ആദ്യം നടക്കാന്‍ പോകുന്നത്.

എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഖിലിന്റെ വിവാഹനിശ്ചയത്തെ കുറിച്ച് നാഗാര്‍ജുന അറിയിച്ചത്. ”ഞങ്ങളുടെ മകന്‍ അഖില്‍ അക്കിനേനിയും മരുമകള്‍ സൈനബ് റാവ്ജിയുമായുള്ള വിവാഹനിശ്ചയത്തില്‍ അതിയായ സന്തോഷമുണ്ട്” എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് നാഗാര്‍ജുന കുറിച്ചത്.

അതേസമയം, 2016ല്‍ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വിവാഹത്തില്‍ നിന്നും പിന്മാറി. ശ്രിയ അപ്പോളോ ചെയര്‍മാന്‍ ആയ പ്രതാപ് റെഡ്ഡിയുടെ ചെറുമകന്‍ അനിന്തിത് റെഡ്ഡിയെയാണ് വിവാഹം ചെയ്തത്.

നടന്‍ നാഗചൈതന്യയുടെയും നടി ശോഭിത ധുലിപാലയുടെയും വിവാഹം ഡിംസബര്‍ നാലിന് ഹൈദരാബാദില്‍ വച്ച് നടക്കുമെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഓഗസ്റ്റിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരിക്കും വിവാഹവേദി എന്നാണ് സൂചന.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ