എന്റെ ആദ്യത്തേതും അവസാനത്തെയും ശയനപ്രദക്ഷിണം: ക്ലൈമാക്‌സില്‍ പണി പാളി

ശയനപ്രദക്ഷിണത്തിന്റെ വീഡിയോ പങ്കുവെച്ച് നടന്‍ അജു വര്‍ഗീസ്. “ആദ്യരാത്രി” എന്ന സിനിമയിലെ ഒരു രംഗമാണ് അജു പങ്കുവെച്ചിരിക്കുന്നത്. “”എന്റെ ആദ്യത്തേതും അവസാനത്തെയും ശയനപ്രദക്ഷിണ ശ്രമം”” എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോയില്‍ ഒരു ട്വിസ്റ്റും ഉണ്ട്.

ഈ ശയനപ്രദക്ഷിണത്തിനിടെ ആളിടപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ ആദ്യരാത്രിയുടെ ക്ലൈമാക്‌സ് തന്നെ മാറിയേനെ എന്ന് സൂചിപ്പിക്കുന്ന രസകരമായ കാര്യമാണ് വീഡിയോയില്‍ കാണാനാവുക. ആക്ഷന്‍ പറയുന്നതും അജു ശയനപ്രദക്ഷിണം ആരംഭിച്ചു. എന്നാല്‍ അധികം ഉരുളുന്നതിന് മുമ്പേ ട്വിസ്റ്റ് വരുന്നു.

അപ്രതീക്ഷിതമായാണ് ഉടുത്ത മുണ്ട് അഴിഞ്ഞു പോയത്. കൂടെയുള്ളയാള്‍ സമയോചിതമായി ഇടപ്പെട്ടതിനാല്‍ ആ രംഗത്തിന്റെ ക്ലൈമാക്‌സ് മറ്റൊന്ന് ആവാതിരിക്കാന്‍ സാധിച്ചു. വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

https://www.instagram.com/p/CDTxBqmjwhs/

അജു വര്‍ഗീസിനൊപ്പം ബിജു മേനോന്‍, അനശ്വര രാജന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമയാണ് ആദ്യരാത്രി. നാട്ടിലെ പ്രമാണിയായ കുഞ്ഞുമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അജു വേഷമിട്ടത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍