'പബ്ലിക് ഈസ് എ മാഡ് ഡോഗ്'; അജു വര്‍ഗീസ് ചിത്രം 'കമല' ട്രെയിലര്‍

അജു വര്‍ഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന കമലയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. നടന്‍ മോഹന്‍ലാലാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്തത്. ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രമെന്ന് ഉറപ്പിക്കുന്നതാണ് ട്രെയിലര്‍. സഫര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അജു അവതരിപ്പിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി 16 മണിക്കൂര്‍ പിന്നിടുമ്പോള്‍ ട്രെയിലര്‍ ടെന്‍ഡിംഗില്‍ മൂന്നാമതുണ്ട്.

പ്രേതം 2 വിന് ശേഷം രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ് കമല. ത്രില്ലറായി ഒരുക്കുന്ന ചിത്രം 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. അജു ആദ്യമായി നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും കമലയ്ക്കുണ്ട്. അജു വര്‍ഗ്ഗീസിനൊപ്പം, അനൂപ് മേനോന്‍, രുദാനി ശര്‍മ, ബിജു സോപാനം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ ടീമിന്റെ ഡ്രീംസ് ആന്റ് ബിയോണ്ട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ