സംവിധാനം ധനുഷ്, നായകന്‍ അജിത്ത്; ഇനി ഫ്‌ളോപ്പ് ഇല്ല, പുതിയ സിനിമ വരുന്നു

ധനുഷ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ‘ഇഡ്‌ലി കടൈ’ എന്ന ചിത്രത്തിന് ശേഷം ധനുഷിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം താരത്തിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ പിക്ചേഴ്സ് തന്നെയാണ് നിര്‍മ്മിക്കുന്നത്. അനിരുദ്ധ് ആകും ചിത്രത്തിന് സംഗീതം ഒരുക്കുക എന്നുള്ള റിപ്പോര്‍ട്ടുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം, ഇഡ്‌ലി കടൈയുടെ റിലീസ് നീട്ടി വച്ചിരിക്കുകയാണ്. നേരത്തെ ഫെബ്രുവരി 6ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. അജിത്ത് നായകനായ ‘ഗുഡ് ബാഡ് അഗ്ലി’യുമായി ക്ലാഷ് ഉണ്ടാവാതിരിക്കാന്‍ ചിത്രം മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ ഗുഡ് ബാഡ് അഗ്ലി തിയേറ്ററില്‍ ഫ്‌ളോപ്പ് ആയിരുന്നു.

ഏപ്രില്‍ 10ന് വീണ്ടും റിലീസ് തിയതി പ്രഖ്യാപിച്ചെങ്കിലും ചിത്രം വീണ്ടും നീട്ടി വച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘നിലാവുക്ക് എന്‍മേല്‍ എന്നടി കോപം’ തിയേറ്ററില്‍ വന്‍ പരാജയമായി മാറിയതിനാലാണ് റിലീസ് നീട്ടിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. നടന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മൂന്നാമത്തെ ചിത്രമാണ് നിലാവുക്ക് എന്‍മേല്‍ എന്നടി കോപം.

15 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം തിയേറ്ററില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. വെറും 7.6 കോടി രൂപ മാത്രമാണ് സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ നിന്നും നേടാന്‍ സാധിച്ചിട്ടുള്ളു. ഇതോടെയാണ് പിന്നാലെ റിലീസ് ചെയ്യാനിരുന്ന ഇഡ്ലി കടൈയുടെ റിലീസ് നീട്ടി വച്ചിരിക്കുന്നത് എന്നാണ് വിവരങ്ങള്‍. ഇനി ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാകും ചിത്രം റിലീസ് ചെയ്യുക എന്നാണ് വിവരം.

Latest Stories

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം