പാലക്കാട് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തമിഴ് സൂപ്പര്‍താരം അജിത് കുമാറും ഭാര്യ ശാലിനിയും മകന്‍ ആദ്വികും. അജിത്തിന്റെ കുടുംബ ക്ഷേത്രമാണ് ഊട്ടുകുളങ്ങര എന്നാണ് പറയപ്പെടുന്നത്. കസവ് മുണ്ടും മേല്‍മുണ്ടും ധരിച്ച് ദര്‍ശത്തിന് എത്തിയ നടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
‘അനുഗ്രഹപൂര്‍ണ്ണമായ ഒത്തുചേരലിന്റെ ദിവസം’ എന്ന ക്യാപ്ഷനോടെയാണ് ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ശാലിനി പോസ്റ്റ് ചെയ്തത്. ഇതിനിടെ നടന്റെ നെഞ്ചിലെ ടാറ്റൂവും ശ്രദ്ധ നേടുകയാണ്. ദേവിയുടെ ചിത്രമെന്ന് തോന്നിപ്പിക്കുന്ന ഡിസൈന്‍ ആണ് അജിത് നെഞ്ചില്‍ പച്ച കുത്തിയിരിക്കുന്നത്.
ഊട്ടുകുളങ്ങര ദേവിയുടെ രൂപമാണ് അതെന്നും അജിത്തിന്റെ കുലദേവതയാണ് ഈ ദേവി എന്നുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ എത്തുന്നത്. ഇതിന് മുമ്പും അജിത് ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. പാലക്കാട് പെരുവെമ്പിലാണ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രം. അജിത്തിന്റെ പിതാവ് പി. സുബ്രഹ്‌മണ്യന്‍ പാലക്കാട്- തമിഴ് അയ്യര്‍ കുടുംബംഗമാണ്.