സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളോട് ക്ഷമ ചോദിച്ച് അജിത്ത്: വീഡിയോ

അജിത്ത് നായകനായെത്തിയ “നേര്‍കൊണ്ട പാര്‍വൈ”യ്ക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ ആക്ഷന്‍ സീക്വന്‍സ് മേക്കിങ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഓരോ ഫൈറ്റ് കഴിയുമ്പോഴും സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളോട് ക്ഷമ ചോദിക്കുന്ന അജിത്തിനെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. സാഹസികമായ അപകടരംഗങ്ങള്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വയം ചെയ്യുന്ന താരമാണ് അജിത്ത്. താന്‍ മൂലം ഡ്യൂപ്പ് ചെയ്യുന്നവര്‍ക്ക് ഒന്നും സംഭവിക്കരുതെന്നതാണ് അജിത്തിന്റെ നിലപാട്.

എച്ച്. വിനോദ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറില്‍ ബോളിവുഡ് നിര്‍മ്മാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂര്‍ ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം. “പിങ്ക്” തമിഴിലേക്ക് റിമേക്ക് ചെയ്യാനുള്ള താല്‍പര്യം പ്രകടിപ്പിച്ചത് അജിത്തായിരുന്നെന്ന് ബോണി കപൂര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

പിങ്കില്‍ തപ്സി അവതരിപ്പിച്ച കഥാപാത്രത്തെ ശ്രദ്ധ ശ്രീനാഥാണ് തമിഴില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. അഭിരാമി വെങ്കടാചലം, ആന്‍ഡ്രിയ തരിയന്‍ഗ്, ആദിക് രവിചന്ദ്രന്‍, അര്‍ജുന്‍ ചിദംബരം, അശ്വിന്‍ റാവു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മഹേഷിന്റെ പ്രതികാരത്തില്‍ വില്ലനായി എത്തിയ സുജിത്ത് ശങ്കറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. നീരവ് ഷായാണ് ഛായാഗ്രഹണം. യുവന്‍ ശങ്കര്‍ രാജ സംഗീതം.

Latest Stories

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍