ബൈക്ക് സ്റ്റണ്ടിനിടെ അജിത്തിന് പരിക്ക്; 'വലിമൈ' ചിത്രീകരണത്തിനിടെ പരിക്കേല്‍ക്കുന്നത് രണ്ടാം തവണ

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അജിത്തിന് പരിക്ക്. “വലിമൈ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. അജിത്തിന്റെ കൈയ്ക്കും കാലിനും പരിക്കേറ്റു എന്നാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ടു ചെയ്യുന്നത്. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വലിമൈയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നു.

അജിത്തിന് പരിക്കു പറ്റിയതോടെ ഹൈദരാബാദില്‍ നടക്കുന്ന ചിത്രീകരണം ഒരു മാസത്തേക്ക് കൂടി നീട്ടി എന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ചിത്രത്തിന്റെ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ താരം അപകടത്തില്‍ പെട്ടിരുന്നു. ബൈക്കുകളോട് പ്രിയമുള്ള അജിത്ത് ഡ്യൂപ്പുകളില്ലാതെയാണ് റേസിംഗ് സീനുകളില്‍ എത്താറുള്ളത്.

എച്ച്. വിനോദ് ഒരുക്കുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് അജിത്ത് വേഷമിടുന്നത്. നേര്‍ക്കൊണ്ട പാര്‍വൈ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം അജിത്തും എച്ച്. വിനോദും നിര്‍മ്മാതാവ് ബോണി കപൂറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വലിമൈ.

ഹിന്ദിയിലും തമിഴിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്ത് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡ് താരം ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ നായിക. യുവന്‍ ശങ്കര്‍ രാജ സംഗീതവും നീരവ് ഷാ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍