എത്ര പറഞ്ഞാലും മനസിലാവില്ലേ? 'തല' എന്ന വിളിച്ചവര്‍ക്ക് അജിത്തിന്റെ താക്കീത്; ഒരു ആരാധകനൊപ്പം മാത്രം സെല്‍ഫി, വീഡിയോ വൈറല്‍

തന്നെ ‘തല’ എന്ന് വിളിച്ച് അഭിസംബോധന ചെയ്തവര്‍ക്ക് താക്കീതുമായി നടന്‍ അജിത്ത്. തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെയാണ് ചിലര്‍ ‘തല’ എന്ന് ആര്‍ത്തുവിളിച്ചത്. ഇതോടെ അങ്ങനെ വിളിക്കരുതെന്ന് അജിത്ത് ആവശ്യപ്പെടുകയായിരുന്നു.

ക്ഷേത്ര പരിസരമായതിനാല്‍ ശബ്ദമുണ്ടാക്കരുതെന്ന് അജിത് അവരോട് ആവശ്യപ്പെട്ടു. മിണ്ടാതിരിക്കണമെന്ന് ആംഗ്യത്തിലൂടെയാണ് അദ്ദേഹം പറഞ്ഞത്. ആരാധകര്‍ സെല്‍ഫികള്‍ക്കായി നടനെ സമീപിച്ചെങ്കിലും അജിത്ത് ആദ്യം വിസമ്മതിച്ചു. എന്നാല്‍ കാഴ്ചപരിമിതിയും കേള്‍വി പരിമിതിയുമുള്ള ഒരു ആരാധകനൊപ്പം താരം ഫോട്ടോ എടുത്തു.

തന്നെ തല എന്ന് വിളിക്കരുതെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അജിത്ത് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ”ബഹുമാനപ്പെട്ട മാധ്യമങ്ങളോടും, പൊതുജനങ്ങളോടും എന്റെ യഥാര്‍ഥ ആരാധകരോടും. ഇനി മുതല്‍ എന്നെ അജിത്, അജിത് കുമാര്‍, അല്ലെങ്കില്‍ വെറും എ.കെ. എന്ന് വിളിക്കുക. ‘തല’ എന്ന വിശേഷണം എന്റെ പേരിനൊപ്പം ചേര്‍ക്കരുത്. നിങ്ങളുടെ ജീവിതം ആരോഗ്യവും സന്തോഷവും വിജയവും സമാധാനവും നിറഞ്ഞതാകട്ടെ എന്ന് ആശംസിക്കുന്നു” എന്നായിരുന്നു തന്റെ പിആര്‍ഒ മുഖേനെ അജിത്ത് അറിയിച്ചത്.

അതേസമയം, കഴിഞ്ഞയാഴ്ച അജിത്ത് ഭാര്യ ശാലിനി, മകന്‍ ആദ്വിക് എന്നിവര്‍ക്കൊപ്പം പാലക്കാട് പെരുവെമ്പിലെ ഊട്ടുകുളങ്ങര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. അജിത്തിന്റെ മാതാപിതാക്കളും വര്‍ഷത്തില്‍ ഒന്നിലധികം തവണ ഊട്ടുകുളങ്ങരയില്‍ എത്താറുണ്ട്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്