അജയ് വാസുദേവ് ചിത്രത്തില്‍ റോബിന്‍?

ബിഗ് ബോസ് മലയാളം സീസണ്‍ 4 വഴി മലയാളികളുടെ പ്രിയങ്കരനായ മത്സരാര്‍ഥിയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ നിന്ന് പുറത്തു വന്ന അന്നുമുതല്‍ സിനിമ ചര്‍ച്ചകളുമായി റോബിന്‍ തിരക്കിലാണ്. കഴിഞ്ഞ ദിവസം നടന്‍ ലാലു അലക്‌സിനൊപ്പമുള്ള ചിത്രവും റോബിന്‍ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ റോബിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ഗോകുലം പിക്‌ചേഴ്‌സിനൊപ്പം ആണ് തന്റെ സിനിമയെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പോസ്റ്റാണ് റോബിന്‍ പങ്കുവച്ചിരിക്കുന്നത്.

സംവിധായകരായ കൃഷ്ണമൂര്‍ത്തി, അജയ് വാസുദേവ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും റോബിന്‍ പങ്കുവച്ചിട്ടുണ്ട്. അതോടൊപ്പം ഉണ്ണി മുകുന്ദനൊപ്പമുള്ള ഒരു വീഡിയോയും റോബിന്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ റോബിന് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

പകലും പാതിരാവും ആണ് അജയ് വാസുദേവും ഗോകുലം ഗോപാലനും കൃഷ്ണമൂര്‍ത്തിയും ഒന്നിച്ചെത്തുന്ന പുതിയ സിനിമ. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിന് പങ്കെടുക്കാന്‍ പോകവേ റോബിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല