'മരിച്ചു കിടക്കുന്നവരും എഴുന്നേറ്റ് തുള്ളും അജ്ജാതി എനര്‍ജി അര്‍ജുന്‍ ബ്രോ'; അജഗജാന്തരം പ്രേക്ഷക പ്രതികരണം

ആന്റണി വര്‍ഗീസ്-ടിനു പാപ്പച്ചന്‍ ചിത്രം ‘അജഗജാന്തരം’ തിയേറ്ററുകളിലെത്തി. ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ”തിരക്കഥ, മേക്കിംഗ്, ബിജിഎം, ഗാനങ്ങള്‍ എല്ലാം കൊള്ളാം. ഒറ്റത്തവണ മാത്രം കണ്ടിരിക്കാവുന്ന ചിത്രം” എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയ ഒരു പ്രതികരണം.

”ശരാശരി നിലവാരം പുലര്‍ത്തുന്ന ഫസ്റ്റ് ഹാഫും സെക്കന്‍ഡ് ഹാഫും നല്ല ക്ലൈമാക്‌സും. മികച്ച ഛായാഗ്രഹണം. നടന്‍ എന്ന നിലയില്‍ ആന്റണി മെച്ചപ്പെട്ടു” എന്നാണ് ഒരു പ്രതികരണം. അര്‍ജുന്‍ അശോകന്റെ പ്രകടനത്തെ വാഴ്ത്തിയുള്ള ട്വീറ്റുകളും എത്തുന്നുണ്ട്.

”അജഗജാന്തരം… മരിച്ചു കിടക്കുന്നവരും എഴുന്നേറ്റ് തുള്ളും അജ്ജാതി എനര്‍ജി അര്‍ജുന്‍ ബ്രോ” എന്നാണ് ഒരു ട്വീറ്റ്. ”അടിയോട് അടി… കൂട്ട തല്ല്… പൊടി പറത്തി അടി” എന്നാണ് മറ്റൊരു കമന്റ്. അതേസമയം, ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് അജഗജാന്തരം.

ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ അരങ്ങേറുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചെമ്പന്‍ വിനോദ് ജോസ്, സാബു മോന്‍, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവരും അഭിനയിക്കുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍