കണ്ടിട്ടും കാണാതെ ! മുൻ കാമുകനെ കണ്ടിട്ടും ഒന്നും മിണ്ടാതെ ഐശ്വര്യ റായ്

മുൻ കാമുകനെ കണ്ടിട്ടും കാണാത്തമട്ടിൽ ഒന്നും മിണ്ടാതെ ഐശ്വര്യ റായ്. ഇന്ത്യൻ സന്ദർശനത്തിന് എത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനായി ബോളിവുഡ് താരങ്ങൾ മുംബൈയിൽ ഒരുക്കിയ സൽക്കാരത്തിൽ ആയിരുന്നു ഐശ്വര്യ റായിയും വിവേക് ഒബ്റോയിയും ഒരേ വേദിയിൽ എത്തിയത്.

പരസ്പരം അടുത്ത് നിന്നെങ്കിലും കാണാത്ത മട്ടിൽ വിവേകിൽ നിന്ന് ഐശ്വര്യ ഒഴിഞ്ഞുമാറുകയായിരുന്നു. സെൽഫിക്കായി ഒരുമിച്ച് എത്തിയെങ്കിലും ഐശ്വര്യയും വിവേകും സംസാരിച്ചില്ല. വിവേകിനെ കണ്ടിട്ടും കണ്ടില്ലെന്ന മട്ടിൽ ഐശ്വര്യ ഭർത്താവ് അഭിഷേകിനൊപ്പം മാറി നിന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പരിപാടി കഴിയുന്നതുവരെ ഐശ്വര്യയ്ക്ക് ഒപ്പം അഭിഷേക് ഉണ്ടായിരുന്നു. അമിതാഭ് ബച്ചൻ, ഭാര്യ ജയ ബച്ചൻ എന്നിവരും വിരുന്നിൽ പങ്കെടുക്കാനെത്തി.

വിവേക് ഒബ്റോയ് ഭാര്യ പ്രിയങ്കയ്ക്ക് ഒപ്പമാണ് എത്തിയത്. വിരുന്നിനിടയിൽ ഇരുവരും പരസ്പരം കണ്ടുമുട്ടുന്നത് ഒഴിവാക്കി. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രിക്ക് ഒപ്പം പകർത്തിയ സെൽഫിയിൽ ഇരുവർക്കും ഒരുമിക്കേണ്ടി വന്നു. അമിതാഭ് ബച്ചനായിരുന്നു സെൽഫി പകർത്തിയത്. സൽമാൻ ഖാനുമായുളള പ്രണയത്തകർച്ചയ്ക്കുശേഷമാണ് വിവേക് ഒബ്റോയിയുമായി ഐശ്വര്യ അടുക്കുന്നത്.

ബോളിവുഡിൽ സൂപ്പർ താരമായി വിവേക് വളർന്നുവരുന്ന സമയമായിരുന്നു അത്. എന്നാൽ 2003 ൽ വാർത്താസമ്മേളനത്തിൽ വിവേക് ചില വെളിപ്പെടുത്തലുകൾ നടത്തിയതോടെ ഇരുവരും വേർപിരിയുകയായിരുന്നു.

Latest Stories

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക