നടിയും അര്‍ജുന്‍ സര്‍ജയുടെ മകളുമായ ഐശ്വര്യയ്ക്ക്‌ കോവിഡ്

നടിയും തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജയുടെ മകളുമായ ഐശ്വര്യ അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു. ഐശ്വര്യ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോള്‍ വീട്ടില്‍ റൂം ക്വാറന്റൈനില്‍ ആണെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

മെഡിക്കല്‍ ടീം നല്‍കിയിരിക്കുന്ന പ്രത്യേക നിര്‍ദ്ദേശങ്ങളെല്ലാം ഫോളോ ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കകം താനുമായി സമ്പര്‍ക്കത്തില്‍ വന്ന ആളുകള്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും സൂക്ഷിക്കണമെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചു. ഐശ്വര്യയ്ക്ക് പെട്ടെന്നുള്ള രോഗശാന്തിയും പ്രാര്‍ത്ഥനകളുമായി അര്‍ജുന്‍ സര്‍ജയുടെ ആരാധകര്‍ ഇന്നലെ മുതല്‍ രംഗത്തെത്തിയിരുന്നു.

അര്‍ജുന്റെ മരുമകന്‍ ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരനാണ് ധ്രുവ. നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവായ ചിരഞ്ജീവി ജൂണിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിട പറഞ്ഞത്.

ബോളിവുഡ് താരം അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യ റായ്‌യ്ക്കും പേരക്കുട്ടി ആരാധ്യക്കും കോവിഡ് സ്ഥിരികീരിച്ചിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. “പട്ടത്തു യാനൈ”, “സൊല്ലിവിടവാ” എന്ന തമിഴ് സിനിമകളിലും, “പ്രേമ ഭരാഹ” എന്ന കന്നഡ ചിത്രത്തിലും ഐശ്വര്യ വേഷമിട്ടിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ