സിനിമാരംഗത്തെ മറ്റൊരു വ്യക്തിയെ വിവാഹം കഴിക്കാന്‍ താല്‍പര്യം, ഐശ്വര്യയോട് പിണങ്ങി രജനി മാലിദ്വീപിലേക്ക്; വിവാദമായി നടന്റെ വെളിപ്പെടുത്തല്‍

നടന്‍ ധനുഷും ഐശ്വര്യ രജനികാന്തും വേര്‍പിരിഞ്ഞത് സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. രജനികാന്ത് ധനുഷും ഐശ്വര്യയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് എന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഇരുവരും പുതിയ സിനിമകളുടെ തിരക്കിലാണ്.

ഇതിനിടെ ഐശ്വര്യ വീണ്ടും വിവാഹത്തിന് തയാറെടുക്കുകയാണ് എന്നാണ് നടന്‍ ബയില്‍വാന്‍ രംഗനാഥന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമാരംഗത്തെ ഗോസിപ്പുകള്‍ പറയുന്ന നടന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

”ഐശ്വര്യ അടുത്തിടെ താന്‍ സിനിമാ രംഗത്തെ ഒരു വ്യക്തിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി രജനിയെ അറിയിച്ചു. ഇതോടെ ടെന്‍ഷന്‍ അടിച്ച രജനികാന്ത് മകളോട് ദേഷ്യപ്പെട്ടു. ഇരുവരും പിണങ്ങി. പിന്നാലെ രജനി മാലിദ്വീപിലേക്ക് പോവുകയായിരുന്നു.”

”ധനുഷിന് മക്കളോടുള്ള ഇഷ്ടം ഐശ്വര്യയോടും തോന്നും, ക്ഷമ വേണം. തെറ്റായ തീരുമാനം എടുക്കരുത് എന്ന് രജനി മകളെ ഉപദേശിച്ചു” എന്നാണ് ബയില്‍വാന്‍ രംഗനാഥന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. ഇത് തമിഴ് മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

നേരത്തെ ധനുഷും മീനയും വിവാഹിതരാകും എന്ന് പറഞ്ഞ വ്യക്തിയാണ് ബില്‍വാന്‍ രംഗനാഥന്‍. ഇതിന്റെ പേരില്‍ നിയെനടപടിയും നടന്‍ നേരിടുന്നുണ്ട്. അതേസമയം, അച്ഛന്‍ രജനികാന്തിനൊപ്പമുള്ള ഒരു ചിത്രമാണ് ഐശ്വര്യ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

‘പോസ്റ്റ് പാക്ക് അപ്പ്… ഡ്രസ് അപ്പ്… ഷോ അപ്പ്…’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രം വൈറലാണ്. ഇവര്‍ തമ്മില്‍ പിണക്കത്തില്‍ ആണെന്ന് പറഞ്ഞ ബയില്‍വാന്റെ വാക്കുകളെ വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിന് അടിയില്‍ നിറയുന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്