കൗമാരത്തില്‍ അനുഭവിക്കേണ്ടതിനേക്കാള്‍ നീ അനുഭവിച്ചു.. നിന്റെ ധൈര്യം കൊണ്ട് മാത്രമാണ് നീ ഉയര്‍ന്ന് പറന്നത്; അനശ്വരയ്ക്ക് ആശംസകളുമായി ഐശ്വര്യ

അനശ്വര രാജന്റെ കരിയര്‍ ബെസ്റ്റ് എന്ന പ്രശംസകളാണ് ‘നേര്’ സിനിമയിലെ താരത്തിന്റെ കഥാപാത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സാറ എന്ന അന്ധയായ കഥാപാത്രത്തെയാണ് അനശ്വര ചിത്രത്തിുല്‍ അവതരിപ്പിച്ചത്. സഹോദരി ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ ചേച്ചി ഐശ്വര്യ രാജന്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഏറെ സൈബര്‍ ആക്രമണം നേരിട്ട താരമാണ് അനശ്വര. വ്യക്തിഹത്യ ചെയ്യപ്പെട്ടപ്പോഴും മനക്കരുത്തോടെ അനശ്വര പിടിച്ചു നിന്നത് അടക്കം പറഞ്ഞു കൊണ്ടാണ് ഐശ്വര്യയുടെ കുറിപ്പ്. പക്വതയോടെ എല്ലാം നേരിട്ട അനശ്വരയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടാണ് ഐശ്വര്യ സംസാരിക്കുന്നത്.

കുറിപ്പ്:

വന്ന വഴികളില്‍ ഒരുപാട് നീ അധ്വാനിച്ചു… വേദനിച്ചു. ഒരു കൗമാരത്തില്‍ അനുഭവിക്കുന്നതിനേക്കാള്‍… നിന്നെ വ്യക്തിഹത്യ ചെയ്തപ്പോഴും നിന്റെ മനക്കരുത്തും നിന്റെ മാത്രം ധൈര്യവും കൊണ്ടാണ് നീ ഉയര്‍ന്ന് പറന്നത്. അപ്പോഴൊക്കെ നീ നിന്നെ മുന്നോട്ട് തന്നെ കൊണ്ടുപോയി. പക്വതയോടെ എല്ലാ സന്ദര്‍ഭങ്ങളെയും നീ കൈകാര്യം ചെയ്തു… മാത്രമല്ല അതിനു വേണ്ടി ഞങ്ങളെയും പ്രാപ്തരാക്കി.

ഇന്നിന്റെ ആവേശവും ആഹ്ലാദവും 2018 സെപ്റ്റംബര്‍ 28 ഓര്‍മ്മിപ്പിക്കുന്നു. ആതിര കൃഷ്ണന്‍ എന്ന 15 വയസുകാരിയെ ഓര്‍മ്മിപ്പിക്കുന്നു. നീ ഈ പ്രശംസ ഒരുപാടധികം അര്‍ഹിക്കുന്നു. എന്നിലെ ആസ്വാദിക നിന്നെ ആരാധിക്കുന്നുണ്ട് അതിനേക്കാള്‍ ആഘോഷിക്കുന്നുണ്ട് അന്നും ഇന്നും എന്നും. എന്റെ മനസിലെ നീയെന്ന കലാകാരി എന്നും മുകളിലാണ്. അതെന്റെ ഒരു തരത്തിലുള്ള അഭിമാനവും സ്വാര്‍ത്ഥതയും തന്നെയാണ്.

Latest Stories

തീമഴ പെയ്യുന്ന കാലം: കാലാവസ്ഥാ വ്യതിയാനവും നിർബന്ധിത കുടിയേറ്റവും – ഇന്ത്യയ്ക്ക് അടിയന്തരമായി ഒരു Heat Resilience Protocol വേണ്ടത് എന്തുകൊണ്ട്?

വെള്ളാപ്പള്ളി നടേശനൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാര്‍; അസൗകര്യം അറിയിച്ച് രമേശ് ചെന്നിത്തലയും എം ലിജുവും; പരിപാടി ഒഴിവാക്കി സംഘാടകരും

ബി. അശോകും എന്‍. പ്രശാന്തും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

അപകീര്‍ത്തി കേസില്‍ ട്രൂ വിഷന്‍ ന്യൂസ് എഡിറ്ററുടെ ഫോട്ടോ വെച്ച് വാര്‍ത്ത നല്‍കിയ മനോരമയുടെ സമീപനം അപക്വമെന്ന് കോം ഇന്ത്യ

സിജെപി പ്രതിഷേധത്തിനിടെ സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ കൈയേറ്റം; മൂന്ന് പേരെ പൊലീസ് പിടികൂടി

'പാറ്റകള്‍' കയ്യേറിയ തലസ്ഥാനം; ഡല്‍ഹി നിരത്തുകളില്‍ പ്രതിഷേധമുയര്‍ത്തി ക്രോക്രോച് ജനതാ പാര്‍ട്ടി; ബിജെപിയുടെ വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യം

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി; പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചു

ശുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിൻ്റെ ഹർജി തള്ളി

കൃത്രിമ ബുദ്ധിയും പ്രകൃതിയുടെ ഭാവിയും; ഈ പരിസ്ഥിതി ദിനത്തില്‍ ചിന്തിക്കേണ്ടി വന്ന ഒരു പുതിയ പ്രതിസന്ധി

'ധവളപത്രം തയ്യാറാക്കിയത് നവലിബറൽ കോർപറേറ്റ് സാമ്പത്തിക യുക്തിക്കനുസരിച്ച്, കേന്ദ്രവും കേരളവും ഭരിക്കുന്നത് വ്യത്യസ്ത പാർട്ടികളാണെങ്കിലും പിന്തുടരുന്നത് ഒരേ നയം'; മുഹമ്മദ് റിയാസ്