ഗോവിന്ദ് അടിപൊളിയാണെന്ന് ഐശ്വര്യ ലക്ഷ്മി; കുറച്ച് ആസിഡ് എടുക്കട്ടേയെന്ന് ആസിഫ് അലി; വൈറല്‍ കമന്‍റ്

പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തിയ ഉയരെ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയുടെ കഥപറയുന്ന ചിത്രത്തില്‍ ആസിഫ് അലിയും ടൊവിനോ തോമസും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇതില്‍ നെഗറ്റീവ് ഷേഡുള്ളതാണ് ആസിഫിന്റെ ഗോവിന്ദ് എന്ന കഥാപാത്രം. ഈ കഥാപാത്രം ചെയ്യരുതെന്ന് ആസിഫിനോട് പലരും പറഞ്ഞെന്ന് ചിത്രത്തിന്റെ സംവിധായകന്‍ മനു അശേകന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

നായകനായി തിളങ്ങി നില്‍ക്കുന്നതിനിടെ ആസിഫ് നെഗറ്റീവ് കഥാപാത്രത്തെ സ്വീകരിക്കാന്‍ തയ്യാറായത് ആരാധകരില്‍ പോലും ഞെട്ടലുണ്ടാക്കിയിരുന്നു. എന്തായാലും ആസിഫിന്റെ കഥാപാത്രം അത്രമേല്‍ വിജയിച്ചു എന്നാണ് പ്രേക്ഷകരുടെ കമന്റുകള്‍ സൂചിപ്പിക്കുന്നത്. ഉയരെയുടെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ആസിഫ് സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു. ഈ പോസ്റ്റിന് കീഴില്‍ കമന്റുമായി ഐശ്വര്യ ലക്ഷ്മിയെത്തിയിരുന്നു. ഗോവിന്ദ് നിങ്ങള്‍ അടിപൊളിയായിട്ടുണ്ടെന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. ഇതിന് മറുപടിയായി പൗര്‍ണ്ണമി കുറച്ച് ആസിഡ് എടുക്കട്ടേയെന്നാണ് ആസിഫ് കമന്റ് ബോക്‌സില്‍ കുറിച്ചത്.

ഇന്‍സ്റ്റഗ്രാമിലെ ഇരുവരുടേയും സംഭാഷണത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. അതിന് മുതിര്‍ന്നാല്‍ ചോദിക്കാനും പറയാനും ആരുമില്ലത്തവളാണ് പൗര്‍ണ്ണമി എന്നു കരുതേണ്ടെന്നാണ് ഒരു ആരാധകന്റെ കമന്റ്. ഇക്ക ഇപ്പോ പച്ചവെള്ളം കാണുന്ന ലാഘവത്തോടെ ആണല്ലോ ആസിഡും കാണുന്നത് എന്നാണ് മറ്റൊരാധകന്റെ കമന്റ്. ഇതിനോടൊപ്പം ഉയരെയിലെ ആസിഫിന്റെ അഭിനയത്തെയും ആരാധകര്‍ പ്രശംസിക്കുന്നുണ്ട്.

https://www.instagram.com/p/BxUdFsHArlj/?utm_source=ig_web_copy_link

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു