മമ്മൂട്ടി- ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്ത് ഐശ്വര്യ ലക്ഷ്മി

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന സിനിമയില്‍ നടി ഐശ്വര്യ ലക്ഷ്മി ജോയിന്‍ ചെയ്തു. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് നടി എത്തിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഐശ്വര്യയ്ക്ക് പുറമേ അമല പോളും സ്‌നേഹയും സിനിമയില്‍ ലീഡ് റോളുകള്‍ കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

എറണാകുളത്ത് ആരംഭിച്ച സിനിമയുടെ ചിത്രീകരണം പിന്നീട് പൂയംകുട്ടിയിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. വണ്ടിപ്പെരിയാറും ചിത്രത്തിന്റെ ലൊക്കേഷന്‍ ആണ്. ആറാട്ടി’ന് ശേഷം ഉദയകൃഷ്ണ- ബി ഉണ്ണികൃഷ്ണന്‍ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. ത്രില്ലര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയില്‍ മമ്മൂട്ടി പൊലീസ് വേഷത്തിലാണെത്തുന്നത്.

തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ് സിനിമയിലെ വില്ലനായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, ജിനു എബ്രഹാം തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകും. ഫൈസ് സിദ്ദിഖ് ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിങ് മനോജ്, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ, ചമയം ജിതേഷ് പൊയ്യ, നിര്‍മാണ നിര്‍വഹണം അരോമ മോഹന്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ