പ്രാര്‍ത്ഥനകള്‍ വിഫലമായി: നടി ഐന്ദ്രില അന്തരിച്ചു

പക്ഷാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബംഗാളി നടി ഐന്ദ്രില ശര്‍മ അന്തരിച്ചെന്ന് റിപ്പോര്‍ട്ട. ഞായറാഴ്ച ഉച്ചയ്ക്ക് 12.59ന് ആണ് നടി വിടവാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.24 കാരിയായ നടിക്ക് ഇന്ന് രാവിലെ ഒന്നിലധികം തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും സിപിആര്‍ നല്‍കി എങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ലെന്നും റിപ്പോര്‍ട്ടുണ്ട് .

രണ്ട് തവണ അര്‍ബുദത്തെ അതിജീവിച്ച താരമാണ് ഐന്ദ്രില. ഝുമുര്‍ പരിപാടിയിലൂടെ ടിവിയില്‍ അരങ്ങേറ്റം കുറിച്ച അവര്‍ ജിബോണ്‍ ജ്യോതി, ജിയോന്‍ കത്തി തുടങ്ങിയ ഷോകളില്‍ എത്തിയിരുന്നു.
പക്ഷാഘാതത്തെ തുടര്‍ന്ന് നവംബര്‍ ഒന്നിനാണ് നടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐന്ദ്രിലയെ ഉടന്‍ തന്നെ OT യിലേക്ക് മാറ്റുകയും അക്യൂട്ട് സബ്ഡ്യൂറല്‍ ബ്ലീഡ് റിമൂവലിനൊപ്പം ലെഫ്റ്റ് ഫ്രോണ്ടൊടെമ്പോപാരിയറ്റല്‍ ഡികംപ്രസീവ് ക്രാനിയോടോമിക്ക് വിധേയയാക്കുകയും ചെയ്തിരുന്നു.

ബംഗാളി പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖമാണ് ഐന്ദ്രില. ‘ജുമുര്‍’ എന്ന ടിവി ഷോയിലൂടെ ഷോബിസിലേക്ക് ചുവടുവെച്ച ശേഷം, ‘ജിയോന്‍ കത്തി’, ‘ജിബോണ്‍ ജ്യോതി’ തുടങ്ങി നിരവധി ജനപ്രിയ സീരിയലുകളിലും തിളങ്ങിയിട്ടുണ്ട്.

ഡിജിറ്റല്‍ മീഡിയത്തിലേക്കും ചുവടുവെച്ച അവര്‍ അടുത്തിടെ ‘ഭാഗര്‍’ എന്ന വെബ് സീരീസ് ചെയ്തു, പിന്നീടാണ് അസുഖ ബാധിത ആകുന്നത്. ഐന്ദ്രില ശര്‍മ്മയുടെ മടങ്ങിവരവിനായി ആരാധകര്‍ പ്രാര്‍ത്ഥനയില്‍ ആയിരുന്നു. എന്നാല്‍ നടിയുടെ മരണവാര്‍ത്ത അറിഞ്ഞ ഞെട്ടലില്‍ ആണ് ആരാധകര്‍.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി