'ചേച്ചി പൊലീസിനോട് പറയരുതേ, തെറ്റ് പറ്റി പോയി..'; അഹാനയ്ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ തട്ടിപ്പ് സംഘം, വീഡിയോ പുറത്ത്

സഹോദരി ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ജീവനക്കാരുടെ യഥാര്‍ഥ മുഖം വെളിപ്പെടുത്തി നടി അഹാന കൃഷ്ണ. വലിയ തുക മോഷ്ടിക്കുകയും അതു പിടിക്കപ്പെട്ടപ്പോള്‍ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ പരാതി നല്‍കി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമാണ് ഇവര്‍ ചെയ്യുന്നതെന്ന് അഹാന വ്യക്തമാക്കി. തട്ടിപ്പ് പിടിക്കപ്പെട്ടതിനു ശേഷം അഹാന ഈ ജീവനക്കാരോട് സംസാരിക്കുന്ന വിഡിയോ അമ്മ സിന്ധു കൃഷ്ണ പുറത്തുവിട്ടിരുന്നു. ഈ വീഡിയോ സ്വന്തം പേജില്‍ പങ്കുവച്ചാണ് അഹാന നിലപാട് വിശദീകരിച്ചത്.

‘ചേച്ചി തെറ്റ് പറ്റി പോയി, ഞങ്ങള്‍ സ്‌കാനര്‍ മാറ്റി’ എന്ന് മൂവര്‍ സംഘം പറയുന്നത് വീഡിയോയില്‍ കാണാം. 12 മിനിറ്റുള്ള വീഡിയോയാണ് സിന്ധു കൃഷ്ണ പങ്കുവച്ചത്. അഹാന ചോദ്യം ചെയ്യവെ നില്‍ക്കകളിയില്ലാതെ വന്നപ്പോള്‍ ‘ചേച്ചി പൊലീസിനോട് പറയരുതെ’ എന്ന് മൂവരും അപേക്ഷിക്കുന്നുണ്ട്. നിങ്ങള്‍ ചെയ്ത കാര്യം ശരിയല്ലെന്നും പൊലീസിനെ അറിയിക്കുമെന്നും അഹാന പറയുന്നുണ്ട്. കുറ്റബോധം തോന്നിയില്ലേ എന്ന് അഹാന ചോദിച്ചപ്പോള്‍ കുറ്റബോധം ഉണ്ട് എന്നാണ് ഒരു ജീവനക്കാരിയുടെ മൊഴി.

അഹാനയുടെ വാക്കുകള്‍:

മോഷണം കണ്ടെത്തിയതിന്റെ പിറ്റേന്ന്, കുറ്റം ഏറ്റുപറഞ്ഞ്, ചെറിയൊരു ഒത്തുതീര്‍പ്പിനായി 3 പെണ്‍കുട്ടികള്‍ കുടുംബത്തോടൊപ്പം വന്നപ്പോള്‍, കാല് പിടിച്ച് മാപ്പ് ചോദിക്കുകയും അവര്‍ക്കെതിരെ കേസെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ അമ്മ (സിന്ധു കൃഷ്ണ) യുട്യൂബ് ചാനലില്‍ പുറത്തുവിട്ടിരുന്നു. പറഞ്ഞ കാലയളവിനുള്ളില്‍ ബാക്കി പണം തിരികെ നല്‍കാമെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ സംഭവം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഞങ്ങള്‍ക്കെതിരെ കള്ളക്കേസ് നല്‍കാനുള്ള മികച്ച ആശയം ആരോ അവര്‍ക്ക് നല്‍കി. സത്യം തെളിയിക്കാന്‍ വേണ്ടിയല്ല ഞങ്ങള്‍ ഈ വീഡിയോ പുറത്തുവിടുന്നത്.

കാരണം നിങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും എന്താണ് സത്യമെന്നത് വ്യക്തമാണെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാല്‍ മറുവശത്തുള്ളയാള്‍ സെലിബ്രിറ്റി ആണെങ്കില്‍ എന്തെങ്കിലും ചീത്ത പറഞ്ഞിട്ട് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കാം എന്ന് കരുതുന്ന തട്ടിപ്പുകാര്‍ക്ക് ഇതൊരു ശക്തമായ താക്കീതാണ്. കുറച്ചു ലൈക്കുകള്‍ക്കും വ്യൂസിനുമായി സ്ഥിരീകരിക്കാത്ത വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറുള്ള മീഡിയ പേജുകള്‍ ഉണ്ടായിരിക്കാം, എന്നാല്‍ അതെല്ലാം കുറച്ചു സമയത്തേക്ക് മാത്രമേ നിലനില്‍ക്കൂ.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ കള്ളക്കഥകള്‍ പറഞ്ഞ് കരയാനുള്ള അവരുടെ ത്വരയാണ് ഈ 3 തട്ടിപ്പുകാരികളെയും ഇപ്പോള്‍ ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടിയത്. അവര്‍ മാന്യരായിരുന്നുവെങ്കില്‍ മോഷ്ടിച്ച പണം അവര്‍ക്ക് നല്‍കാമായിരുന്നു, ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാമായിരുന്നു. എന്നാല്‍, ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച് ഞങ്ങള്‍ക്കെതിരെ കള്ളക്കേസ് നല്‍കിയാല്‍ അവര്‍ മോഷ്ടിച്ച പണം നല്‍കുന്നതില്‍ നിന്ന് രക്ഷപ്പെടാമെന്ന് അവര്‍ക്ക് തോന്നി – അവിടെയാണ് അവര്‍ സ്വന്തം കുഴിമാടം കുഴിച്ചത്.

Latest Stories

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഒടുവില്‍ തേവലക്കര എച്ച്എസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി; മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു

'എന്നെയൊന്ന് ജീവിക്കാന്‍ വീടൂ'; താന്‍ കൈകള്‍ കഴുകിയത് കൊണ്ട് ആര്‍ക്കും ദോഷമില്ല; വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി

സേവാഭാരതി ഒരു നിരോധിത സംഘടനയല്ല; ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വിസി

തന്റെ വേൾഡ് ഇലവനെ തിരഞ്ഞെടുത്ത് റെയ്ന; ഞെട്ടൽ!!, നിങ്ങൾക്ക് ഇതിന് എങ്ങനെ തോന്നിയെന്ന് ആരാധകർ

ശബരിമലയിലെ ട്രാക്ടര്‍ യാത്ര; അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ച് ഡിജിപി

ചഹലിന്റെയും ധനശ്രീ വർമ്മയുടെയും വേർപിരിയലിന് പിന്നിലെ കാരണം എന്ത്?; വെളിപ്പെടുത്തലുമായി ഫെയ്‌സ് റീഡർ

ഓൺലി ഫഫ എന്ന് പറഞ്ഞാൽ പിന്നെ ദേഷ്യം വരൂലേ, ഹൃദയപൂർവ്വം സിനിമയുടെ രസകരമായ ടീസർ

കേരളത്തില്‍ ഈഴവര്‍ക്ക് പ്രാധാന്യം തൊഴിലുറപ്പില്‍ മാത്രം; മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമെന്ന് വെള്ളാപ്പള്ളി നടേശന്‍