'കായംകുളം കൊച്ചുണ്ണി'ക്കു ശേഷം നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് ടീം വീണ്ടും, പൂജ കഴിഞ്ഞു

സൂപ്പര്‍ ഹിറ്റ് ചിത്രം ‘കായംകുളം കൊച്ചുണ്ണി’ക്കു ശേഷം നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് ടീം വീണ്ടും ഒന്നിക്കുന്നു. വിനായക ഫില്‍ംസിന്റെ ബാനറില്‍ അജിത് വിനായക നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ച് നടന്നു.

നിവിന്‍ പോളിക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഫണ്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന് നവീന്‍ ഭാസ്‌കറാണ് തിരക്കഥ ഒരുക്കുന്നത്.

ഇപ്പോള്‍ തമിഴില്‍ റാം ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന നിവിന്‍ ഈ മാസം അവസാനത്തോടെ റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ദുബായ്, ബെംഗളൂര്‍, മൈസൂര്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍സ്. ഏപ്രില്‍ 20ന് ഷൂട്ട് തുടങ്ങും.

ആര്‍. ദിവാകരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ അനീഷ് നാടോടി, കോസ്റ്റ്യൂം ഡിസൈനര്‍ സുജിത്ത് സുധാകരന്‍, മേക്കപ്പ് സജി കൊരട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് കെ.സി. രവി, ദിനേഷ് മേനോന്‍, ആര്‍ട്ട് ഡയറക്ടര്‍ ആല്‍വിന്‍ അഗസ്റ്റിന്‍.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്