അജിത്ത് സിനിമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും; ഇളയരാജയ്ക്ക് പിന്നാലെ ധനുഷിന്റെ പിതാവ് കസ്തൂരി രാജയും

അജിത് കുമാര്‍ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ക്കെതിരെ പരാതിയുമായി നടന്‍ ധനുഷിന്റെ പിതാവ് കസ്തൂരി രാജ. തന്റെ അനുമതി ഇല്ലാതെ പഴയ ചിത്രങ്ങളിലെ പാട്ട് ഉപയോഗിച്ചതില്‍ കസ്തൂരി രാജ രംഗത്തെത്തിയിരിക്കുന്നത്. നിര്‍മ്മാതാക്കള്‍ക്കെതിരേ ഉടന്‍ നിയമനടപടി സ്വീകരിക്കുമെന്നും കസ്തൂരി രാജ അറിയിച്ചു.

കസ്തൂരി രാജ സംവിധാനം ചെയ്ത ‘ഏട്ടുപട്ടി റാസ’ എന്ന ചിത്രത്തിലെ പഞ്ചു മിട്ടായി, ‘നാട്ടുപുര പാട്ടി’ലെ ഒത്ത റൂബ താരേന്‍, ‘തായ് മനസി’ലെ തോട്ടുവളയ് ഇലയ് അരച്ചി എന്നീ പാട്ടുകളാണ് ഗുഡ് ബാഡ് അഗ്ലിയില്‍ അനുമതിയില്ലാതെ ഉപയോഗിച്ചിരിക്കുന്നത്. ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനാല്‍ സംഗീതസംവിധായകന്‍ ഇളയരാജയും സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

താന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് കാണിച്ച് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാല്‍, പാട്ടുകളുടെ ഉടമസ്ഥാവകാശമുള്ള ലേബലുകളില്‍ നിന്ന് ആവശ്യമായ അനുമതി തേടിയിരുന്നു എന്നാണ് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് അറിയിച്ചത്.

ഇളയരാജ, ദേവ തുടങ്ങിയവര്‍ കസൃഷ്ടിച്ച കാലാതീതമായ സംഗീതത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്നത്തെ സ്രഷ്ടാക്കള്‍ നൊസ്റ്റാള്‍ജിയയെ ആശ്രയിക്കുന്നു. പഴയ പാട്ടുകള്‍ ഉപയോഗിക്കുന്നതില്‍ പ്രശ്നമുണ്ട് എന്നല്ല, എന്നാല്‍ അതിന്റെ യഥാര്‍ഥ സ്രഷ്ടാക്കളില്‍ നിന്ന് അനുവാദം വാങ്ങണം. നിര്‍ഭാഗ്യവശാല്‍ അത്തരം കാര്യങ്ങള്‍ ഇന്ന് ആരും ശ്രദ്ധിക്കാറില്ല എന്ന് കസ്തൂരി രാജ മാധ്യമങ്ങളോട് പ്രതികരിച്ചു.

Latest Stories

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം