ചിലതൊന്നും അങ്ങനെ വിട്ടുകളയാന്‍ കഴിയില്ലന്നേ..; ബ്രേക്കപ്പിന് പിന്നാലെ ഒന്നിച്ച് സീമ വിനീതും നിശാന്തും

ബ്രേക്കപ്പിന് പിന്നാലെ വീണ്ടും ഒന്നിച്ച് ട്രാന്‍സ് വുമണും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീതും പാട്ണറും. കഴിഞ്ഞ ദിവസം സീമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. വിവാഹനിശ്ചയം നടത്തി അഞ്ച് മാസം പിന്നിടുമ്പോള്‍ ഈ ബന്ധത്തില്‍ നിന്ന് പിന്മാറുകയാണ് എന്ന് വെളിപ്പെടുത്തുന്ന ഒരു കുറിപ്പായിരുന്നു അത്.

എന്നാല്‍ ഇതിന് പിന്നാലെ ജീവിതത്തിലെ മറ്റൊരു ട്വിസ്റ്റ് പങ്കുവച്ചു കൊണ്ടാണ് സീമ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നിശാന്ത് എന്ന വ്യക്തിയുമായിട്ടാണ് സീമ വിനീതിന്റെ വിവാഹനിശ്ചയം നടന്നത്. വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് പറഞ്ഞ് കുറിപ്പിട്ടതിന് പിന്നാലെ, നിശാന്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുകയാണ് സീമ.

ചേര്‍ത്ത് നിര്‍ത്തിയ ചിലതൊന്നും അങ്ങനെ വിട്ടുകളയാന്‍ കഴിയില്ല എന്നു പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ”പരസ്പരം മനസിലാക്കുന്ന ബന്ധങ്ങള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വിള്ളലുകള്‍ സംഭവിച്ചാല്‍ പരസ്പരം ക്ഷമിച്ചു മുന്നോട്ട് പോകുമ്പോഴാണ് ആ ബന്ധങ്ങള്‍ നിലനില്‍ക്കുന്നത്..”

”അത് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കടന്ന് പോയത്.. ഇതിനോടകം പലരെയും മനസിലാക്കാനും പറ്റി.. നമ്മുടെ ജീവിതം നമ്മളാണ് തീരുമാനിക്കുന്നത്, ചേര്‍ത്ത് നിര്‍ത്തിയ ചിലതൊന്നും അങ്ങനെ വിട്ടുകളയാന്‍ കഴിയില്ലന്നേ .. കൂടെ നിന്നവരോട് സ്‌നേഹം..” എന്നാണ് വീഡിയോക്കൊപ്പം സീമ വിനീത് കുറിച്ചിരിക്കുന്നത്.

യാത്ര കഴിഞ്ഞെത്തുന്ന നിശാന്തിനായി പൂക്കളുമായി കാത്തുനില്‍ക്കുന്ന സീമയെയും ഇരുവരും പരസ്പരം കൈകോര്‍ത്തു നടക്കുന്നതുമാണ് വീഡിയോയിലുള്ളത്. അതേസമയം, തികച്ചും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് പിരിയുന്നു എന്നായിരുന്നു നേരത്തെ സീമ വിനീത് പങ്കുവച്ച കുറിപ്പ്. ഈ കുറിപ്പ് സോഷ്യല്‍ മീഡിയ പേജില്‍ നിന്നും നീക്കിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ