"അവരിലൊരാള്‍ ഒപ്പം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അനുഭവിക്കുന്ന ആട്ടും തുപ്പും  ഉണ്ടാകില്ലായിരുന്നു"

ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക്  സുപരിചിതരായ താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും.

ആദിത്യന്‍ ജയന്റെ മിക്ക പോസ്റ്റുകളും  സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. ആദിത്യന്‍ ജയന്റെതായി വന്ന പുതിയ ഫെയ്സ്ബുക്ക് പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വല്യച്ഛന്‍ ജയനെക്കുറിച്ചും തന്റെ പിതാവിനെക്കുറിച്ചും മനസ് തുറന്നുകൊണ്ടാണ് ആദിത്യന്‍ എത്തിയിരിക്കുന്നത്. നടന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. അച്ഛന്റെയും വല്യച്ഛന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നടന്റെ പോസ്റ്റ് വന്നത്. “എന്റെ അച്ഛനും വല്യച്ഛനും. ഇന്നും ഓര്‍ക്കുമ്പോള്‍ ഒരു വേദന തന്നെയാ. ഇതില്‍ ഒരാള്‍ ഒപ്പം ഉണ്ടായിരുന്നു എങ്കില്‍ ഇന്ന് അനുഭവിക്കുന്ന ആട്ടും തുപ്പും അവഗണനയും ഒന്നും ഉണ്ടാകില്ലായിരുന്നു.

ചില നേരത്ത് ചിലര്‍ കാണിക്കുന്നത് കാണുമ്പോള്‍ വിഷമം അല്ല സഹതാപം ആണ് തോന്നുന്നത്. പറഞ്ഞിട്ട് കാര്യമില്ല. അനുഭവിക്കേണ്ടത് അനുഭവിച്ചേ മതിയാകൂ. രണ്ടുപേരുടെയും ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ വടക്കുംനാഥാ. ഒരു കാര്യം ഉണ്ട് കേട്ടോ ഇവരുടെ കൂട്ട് ഉളളതുകൊണ്ടാകും പല കളികള്‍ കളിച്ചിട്ടും ഒന്നും സംഭവിക്കാതെ നില്‍ക്കുന്നത്. ആദിത്യന്‍ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Latest Stories

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്